കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭരണത്തേക്കാള്‍ ആവശ്യം ശൗച്യാലയം ; കക്കൂസ് നിര്‍മിക്കാനായി യുവതി താലി വിറ്റു

  • By Gokul
Google Oneindia Malayalam News

മുംബൈ: വീട്ടില്‍ കക്കൂസ് ഇല്ലാത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ധനയുവതി കക്കൂസ് നിര്‍മിക്കാനായി താലിമാല വിറ്റു. മുംബൈയിലെ വാഷിം ജില്ലയലെ സെയ്‌ഖേദ ഗ്രാമത്തിലെ സംഗീത അവ്ഹാലെയാണ് കക്കൂസ് നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ താലിമാല വിറ്റത്. ആഭരണത്തേക്കാള്‍ ആവശ്യം കക്കൂസ് ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് താലിമാല വിറ്റതെന്ന് യുവതി പിന്നീട് പറഞ്ഞു

ശൗചാല്യയം നിര്‍മിക്കാനായി യുവതി താലി വിറ്റ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി പങ്കജ മുണ്ടെ സംഗീതയുടെ വീട്ടിലെത്തി അവരെ ആദരിച്ചു. കക്കൂസ് ഇല്ലാത്തിനാല്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും, ആഭരണത്തേക്കാള്‍ അത്യാവശ്യമുള്ളതാണ് കക്കൂസ് എന്നതിനാലാണ് താലി വിറ്റതെന്നും യുവതി പറഞ്ഞതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

pankaja-palwe

മനുഷ്യന്റെ പ്രാഥമിക കാര്യങ്ങളിലൊന്നായ കക്കൂസ് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ത്രീകള്‍ ബുദ്ധിമുട്ടിലാണെന്ന് മന്ത്രി പങ്കജ മുണ്ടെയും പറഞ്ഞു. അധികാരമേറ്റ് തന്റെ ആദ്യ പദ്ധതി വിഹിതത്തിലെ 25 ശതമാനവും ടോയ്‌ലറ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. പരമാവധി കക്കൂസുകള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പൊതു സ്ഥലത്താണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശൗച്യാലയം ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ച യുവതികളുടെ വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ജാര്‍ഖണ്ഡ്, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ 82 ശതമാനം വീടുകളിലും കക്കൂസ് സൗകര്യങ്ങളില്ല.

English summary
Mumbai woman who sold mangalsutra to build toilet honoured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X