ബജ്‌റംഗ്ദൾ പ്രവർത്തകൻ കൊലപ്പെട്ടതിൽ മുസ്ലീങ്ങൾക്ക് പങ്ക്; കെഎസ് ഈശ്വരപ്പ
ഡൽഹി: ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ മുസ്ലീങ്ങൾക്ക് പങ്കുണ്ടെന്ന് കർണാടക ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ. ഇന്നലെയായിരുന്നു കര്‍ണാടകത്തില്‍ ഇരുപത്തിയാറുകാരനായ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിന് എതിരെയാണ് മന്ത്രി രംഗത്ത് എത്തിയത്.
പ്രവർത്തകന്റെ കൊലപാതകത്തിൽ അസ്വസ്ഥനാണ്. സ്ഥിതി ഗതികൾ വിലയിരുത്തേണ്ടതുണ്ട്. ഞങ്ങൾ ഗുണ്ടായിസം അനുവദിക്കില്ലെന്നും ഈശ്വരപ്പ വ്യക്തമാക്കി. ഏതാനും വർഷങ്ങൾക്കുള്ളിൽ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക വരുമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് ഈശ്വരപ്പ വിമർശനം നേരിട്ടിരുന്നു. അതേസമയം, പ്രവർത്തകന്റെ കൊലപാതകത്തിൽ പോലീസ് മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

എന്നാൽ, അക്രമികൾ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എത്രയും വേഗം അക്രമികളെ പിടി കൂടും. ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈശ്വരപ്പയുടെ ആരോപണങ്ങളോട് ബൊമ്മൈ പ്രതികരിച്ചില്ല.
ഈശ്വരപ്പയുടെ ആരോപണങ്ങളോട് പ്രതികരിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ വ്യക്തമാക്കിയതിങ്ങനെ : " ഈശ്വരപ്പ ഇതിനകം ഇന്ത്യൻ പതാക ചട്ടം ലംഘിച്ചു. അയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിരിച്ചു വിടുകയും വേണം. ഹർഷയുടെ കൊലപാതകവും ഹിജാബ് വിഷയവുമായി ബന്ധവുമില്ല. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വ്യക്തി വൈരാഗ്യത്തിന്റെ ഫലമായിരുന്നു കൊലപാതകം. സംഭവത്തെ ക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണം. - അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, സംഭവത്തിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജിവയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഈശ്വരപ്പയും യെദ്യൂരപ്പയും താമസിക്കുന്ന ശിവമോഗ ജില്ലയിലാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ രാജി ഞാൻ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സ്വന്തം ഭരണത്തിന് കീഴിൽ പാർട്ടിയിലെ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടത് ലജ്ജാകരമാണെന്ന് ബിജെപി എംപി പ്രതാപ് സിംഹ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. സംഭവത്തിൽ, അന്വേഷണം എൻഐഎയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ബൊമ്മൈക്ക് കത്തയച്ചു.
അതേസമയം, ഇന്നെലെയാണ് കര്‍ണാടകത്തില്‍ ഇരുപത്തിയാറുകാരനായ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. ശിവമൊഗ്ഗയില്‍ അജ്‌ഞാത സംഘം തയ്യല്‍ക്കാരനായ ഹര്‍ഷയെയാണ് ഞായറാഴ്‌ച രാത്രി ഒന്‍പതോടെ കുത്തി കൊന്നത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയെയാണ് മരണം സംഭവിച്ചത്.












Click it and Unblock the Notifications