കോണ്‍ഗ്രസും ശിവസേനയും ജനാധിപത്യത്തെ കൊന്നു, കുതിരകച്ചവടത്തെ ന്യായീകരിച്ച് അമിത് ഷാ
ദില്ലി: കോണ്‍ഗ്രസ് എപ്പോള്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചോ അന്നാണ് ജനാധിപത്യ ധ്വംസനം ഉണ്ടായതെന്ന് അമിത് ഷാ. ഉദ്ധവ് താക്കറെ അവര്‍ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പാര്‍ട്ടിയാണ് അവര്‍. ഈ തീരുമാനത്തിലൂടെ അവര്‍ ജനാധിപത്യത്തെ കൊന്നു. അതേസമയം കുതിരക്കച്ചവടത്തെ അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു.
അവര്‍ ആരാണ് കുതിരക്കച്ചവടത്തെ കുറിച്ച് സംസാരിക്കാന്‍. ഈ പ്രശ്‌നം മുഴുവനന്‍ അവര്‍ ഉണ്ടാക്കിയതാണ്. ബിജെപിക്കെതിരെയുള്ള കുതിരക്കച്ചവടം സിനിമാ കഥ പോലെ ഉണ്ടാക്കിയതാണ്. അടിസ്ഥാനരഹിതമാണ് അത്തരം ആരോപണങ്ങളെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ ഇത്ര രൂക്ഷമായി അമിത് ഷാ പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. നേരത്തെ അണിയറയില്‍ എല്ലാ നീക്കങ്ങളും നിയന്ത്രിച്ചത് അമിത് ഷായായിരുന്നു.
അതേസമയം എന്‍സിപി എംഎല്‍എ അനില്‍ പാട്ടീല്‍ തങ്ങളെ ബിജെപി നിര്‍ബന്ധിച്ചാണ് ദില്ലിയിലേക്ക് കൊണ്ടുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇയാളെ നേരത്തെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. പാട്ടീലിനെ എന്‍സിപി നേതാക്കള്‍ ദില്ലിയില്‍ നിന്ന് മുംബൈയില്‍ എത്തിക്കുകയായിരുന്നു. ദില്ലിയിലെ ഹോട്ടലില്‍ താന്‍ എത്തിയപ്പോള്‍ അവിടെ 200 ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്നു. വലിയൊരു പോലീസ് നിരയും കാവലുണ്ടായിരുന്നുവെന്ന് പാട്ടീല്‍ വ്യക്തമാക്കി.
വലിയ സന്നാഹത്തെ കണ്ട് ഞങ്ങള്‍ ഭയന്ന് പോയി. ശരത് പവാര്‍ ഞങ്ങളോട് തിരിച്ചുവരാനും പാര്‍ട്ടിക്കൊപ്പം നില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു. തിരിച്ചുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും അനില്‍ പാട്ടീല്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം എംഎല്‍എമാരെ റിസോര്‍ട്ടില്‍ തന്നെയാണ് താമസിപ്പിക്കുന്നത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക് മാറ്റി, മൂന്ന് എന്‍സിപി എംഎല്‍എമാരും തിരിച്ചെത്തി