Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പിയെ പിന്തുണച്ച് മുസ്ലിം സംഘടനകള്‍ രംഗത്ത്

ചെന്നൈ: കമല്‍ ഹാസന്റെ ഉത്തമവില്ലന്‍ എന്ന ചിത്രം നിരോധിക്കണം എന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വി എച്ച് പി ചിത്രം നിരോധിക്കണം എന്നാവശ്യപ്പെടുന്നത്. ഉത്തമ വില്ലനിനെ പാട്ടിലെ വരികള്‍ വിഷ്ണു ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

-vhp

ഇന്ത്യന്‍ നാഷണല്‍ ലീഗാണ് ഉത്തമവില്ലനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്താനുള്ള കമല്‍ ഹാസന്റെ ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലീഗ് ചെന്നൈയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ കഴിഞ്ഞ ചിത്രമായ വിശ്വരൂപത്തില്‍ കമല്‍ ഹാസന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആയിരുന്നു. ഇപ്പോള്‍ ഉത്തമ വില്ലനിലൂടെ ഹിന്ദുക്കളുടെ വിശ്വാസം വ്രണപ്പെടുത്തുകയാണ് - ലീഗിന്റെ സെക്രട്ടറി എം നസീര്‍ അഹമ്മദ് പറഞ്ഞു.

kamal-hassan

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ശ്രദ്ധ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് കമല്‍ ഹാസന്‍ പയറ്റുന്നതെന്നും എം നസീര്‍ അഹമ്മദ് പറഞ്ഞു. ഇതിനെതിരെ പോലീസ് ഉചിതമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി വി എച്ച് പി രംഗത്തെത്തിയിരുന്നു. മെയ് ഒന്നിനാണ് ഉത്തമവില്ലന്‍ പ്രദര്‍ശനത്തിന് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+