യുപി പ്ലസ്ടു സംസ്കൃത പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്ലിം വിദ്യാർത്ഥിക്ക്:പരാജയപ്പെടുത്തിയത് 13000 പേരെ
ഉത്തർപ്രദേശ് സംസ്കൃത ബോർഡ് നടത്തിയ പ്ലസ്ടു പരീക്ഷയില്‍ മുസ്ലിം വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ കാർഷിക ജോലിക്കാരാനായ സലാവുദ്ദീന്റെ മകനായ 17 വയസ്സുള്ള മുഹമ്മദ് ഇർഫാനാണ് ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്റെ ഉത്തര മാധ്യമ-II (ക്ലാസ് 12) പരീക്ഷയിൽ 82.71% മാർക്കോടെ ഒന്നാം സ്ഥാനം നേടിയത്. 13000 പേരെ പരാജയപ്പെടുത്തിയാണ് ഇർഫാന്‍ ഒന്നാം സ്ഥാനം നേടിയത്.
മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃത ഭാഷയും സാഹിത്യവും രണ്ട് നിർബന്ധിത വിഷയങ്ങളായിട്ടാമ് ബോർഡ് പരീക്ഷ നടത്തുന്നത്. സംസ്‌കൃത അധ്യാപകനാകാൻ ആഗ്രഹിക്കുന്ന ഇർഫാൻ 10, 12 ക്ലാസുകളിലെ മികച്ച 20 സ്‌കോറുകളിൽ ഉള്ള ഏക മുസ്ലിം വിദ്യാർത്ഥി കൂടിയാണ്. സമ്പൂർണാനന്ദ് സംസ്‌കൃത സർക്കാർ സ്‌കൂള്‍ വിദ്യാർത്ഥിയാണ് മുഹമ്മദ് ഇർഫാന്‍. മകന്‍ നന്നായി പഠിക്കുമെങ്കിലും മികച്ച സൌകര്യങ്ങള്‍ ലഭിക്കുന്ന മറ്റ് സ്കൂളുകളില്‍ അയക്കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയല്ല കുടുംബത്തിന്റേത്.

സലാവുദ്ദീന് പ്രതിദിനം 300 രൂപ മാത്രമാണ് കൂലിവേലയിലൂടെ ലഭിക്കുന്നത്. സർക്കാർ സ്കൂളില്‍ വാർഷിക ഫീസായി 400-500 രൂപ ഈടാക്കുമ്പോള്‍ മറ്റ് സ്കൂളുകളില്‍ പതിനായിരങ്ങളാണ് നല്‍കേണ്ടത്. കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും കുട്ടിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് തങ്ങൾ ഒരിക്കലും പിന്നോട്ട് പോവില്ലെന്നും പിതാവ് പറഞ്ഞു.
"ജൂനിയർ ക്ലാസുകളിൽ 'സംസ്‌കൃതം' നിർബന്ധിത വിഷയമായിരുന്നു, അവിടെ നിന്നാണ് അവന് ഭാഷയോട് ഇഷ്ടം തോന്നിയത്. ഇപ്പോൾ ശാസ്ത്രിയും (ബിഎയ്ക്ക് തുല്യം), ആചാര്യയും (എംഎയ്ക്ക് തുല്യം) ചെയ്യാൻ പദ്ധതിയിടുന്നു, തുടർന്ന് ഒരു സംസ്‌കൃത അധ്യാപകനായി ജോലി നോക്കാനാണ് ആഗ്രഹം, "പിതാവ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"ആളുകൾ എന്തിനാണ് ഒരു ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. ഒരു ഹിന്ദുവിന് ഉറുദു പഠിക്കാൻ കഴിയും, അതേസമയം ഒരു മുസ്ലീമിന് സംസ്‌കൃതം പഠിക്കാനും നല്ല കഴിവുണ്ട്. ഞാൻ വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കുന്ന ഒരു ബിരുദധാരിയാണ്, "ചില ഭാഷകളെ ചില മതങ്ങളുമായി ആളുകൾ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇർഫാൻ മറുപടി നല്‍കി.












Click it and Unblock the Notifications