കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ മുടിയില്‍ പിടിച്ചു, തല്ലിച്ചതച്ചു, പീഡനം, ദില്ലി കലാപത്തില്‍ ഭയന്നുവിറച്ച് മുസ്ലീം സ്ത്രീകള്‍!

Google Oneindia Malayalam News

ദില്ലി: കലാപം ആളിക്കത്തിയ ദില്ലിയില്‍ സര്‍വവും നഷ്ടപ്പെട്ട് മുസ്ലീം സ്ത്രീകള്‍. കലാപകാരികള്‍ ഇവരെ ലൈംഗികമായി പീഡിപ്പിക്കാന്‍ പോലും നോക്കിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലുള്ള പകപോക്കലായിരുന്നു കലാപത്തില്‍ ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.

അതേസമയം ഹിന്ദുക്കളുടെ സഹായം കൊണ്ടാണ് മുസ്ലീം സ്ത്രീകളില്‍ പലരും രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നു. സ്ത്രീകളില്‍ പലരെയും ഒളിപ്പിച്ച് താമസിപ്പിച്ചത് ഹിന്ദുക്കളാണ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഏറ്റവും ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്താണ് മുസ്ലീം സ്ത്രീകള്‍ ഇത്തരത്തില്‍ മര്‍ദിക്കപ്പെട്ടതെന്നും ഭയപ്പെടുത്തുന്ന കാര്യമാണ്.

അവരെ ഭയന്നിരുന്നില്ല

അവരെ ഭയന്നിരുന്നില്ല

മുസ്തബാദിലെ ഷഹീദ ബാനോ ധീരയായിരുന്നു. അവര്‍ കലാപത്തിലെ ഭയന്ന് ഓടിയൊളിച്ചില്ല. എന്നാല്‍ സമീപത്തെ പള്ളി കത്തിച്ചതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമികളുടെ കൈയ്യിലകപ്പെട്ടു. മുഖംമൂടി ധരിച്ച രണ്ട് അക്രമികള്‍ എത്തി ഞങ്ങളുടെ റോഡുകള്‍ തടഞ്ഞു. ഒരാള്‍ ഞങ്ങളുടെ ബാഗ് തട്ടിപ്പറിച്ചു. മറ്റൊരാള്‍ ക്രൂരമായിട്ടാണ് തന്നെ മര്‍ദിച്ചതെന്ന് ഷഹീദ ബാനോ പറഞ്ഞു.

എല്ലാ നഷ്ടപ്പെട്ടോ?

എല്ലാ നഷ്ടപ്പെട്ടോ?

തനിക്ക് സര്‍വവും നഷ്ടപ്പെട്ടെന്ന് ആമ്‌ന പറയുന്നു. ഇവര്‍ മകളുടെ വിവാഹത്തിന് വേണ്ടി സ്വരുക്കൂട്ടിയ സ്വര്‍ണവും പണവും ഉപേക്ഷിച്ചാണ് വീട് വിട്ടത്. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ വന്‍ തോതില്‍ കൊള്ളകള്‍ നടന്നതായി റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു. തന്റെ സമ്പാദ്യമെല്ലാം അവര്‍ കൊണ്ടുപോയി കാണുമെന്നും ആമ്‌ന പറഞ്ഞു. ഇഗ്നോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ സഭ്യ തന്റെ വിദ്യാഭ്യാസ രേഖകള്‍ മുഴുവന്‍ കത്തി നശിച്ചതായി പറയുന്നു. ഇനി അതൊക്കെ എപ്പോള്‍ കിട്ടുമെന്നോ, വീട് ഉണ്ടാവുമെന്നോ പോലും പറയാനാവാത്ത അവസ്ഥയിലാണ് തങ്ങളെന്നും സഭ്യ പറഞ്ഞു.

ഞങ്ങളെങ്ങനെ ജീവിക്കും

ഞങ്ങളെങ്ങനെ ജീവിക്കും

കലാപത്തിന് ശേഷം ഈ മേഖലയിലുള്ള സാധനങ്ങള്‍ക്ക് പലതിനും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ എങ്ങനെ ജീവിക്കും എന്നാണ് മുസ്ലീങ്ങള്‍ ചോദിക്കുന്നത്. കലാപകാരികള്‍ തെരുവിലൂടെ നടക്കുമ്പോള്‍ മൂന്ന് ദിവസമാണ് അടച്ചിട്ട മുറിയില്‍ ഇരുന്നതെന്ന് സുബൈദ ബാനു പറയുന്നു. വീടുകളിലുള്ളവര്‍ പുറത്തെ അന്തരീക്ഷം നോക്കാന്‍ പുറത്തിറങ്ങുമ്പോള്‍ കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ച് കയറുമോ എന്ന ഭയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ എല്ലാ സാധനങ്ങളും തീര്‍ന്നെന്ന് ഇവര്‍ പറഞ്ഞു.

 'ഹൃദയഭേദകം, ഭയാനകരം; കാലാപാനന്തര ദില്ലിയിലെ മരവിപ്പിക്കുന്ന കാഴ്ച്ചകള്‍, ആസൂത്രിതമായ വംശഹത്യ' 'ഹൃദയഭേദകം, ഭയാനകരം; കാലാപാനന്തര ദില്ലിയിലെ മരവിപ്പിക്കുന്ന കാഴ്ച്ചകള്‍, ആസൂത്രിതമായ വംശഹത്യ'

English summary
muslim womens have hitten badly by delhi riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X