കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളുടെ ഒരു കയ്യില്‍‍ ഖുർ‍ആനും മറുകയ്യിൽ കമ്പ്യൂട്ടറും വേണമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിനെതിരെ അല്ലെന്ന് ജോര്‍ദാന്‍ രാജാവ്. ഭീകരവാദത്തിനതിരായ പോരാട്ടം ഒരു മതത്തിനോ മുസ്ലിങ്ങൾക്കോ എതിരെയല്ലാണ് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ചൂണ്ടിക്കാണിച്ചത്. ഭീകരവാദത്തിനെതിരായ പോരാട്ടം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തരം മാനസികാവസ്ഥയ്ക്കെതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇസ്ലാമിക പൈതൃകവും സഹവർത്തിത്വത്തിന്റെ മാതൃകയും എന്ന വിഷയത്തിൽ ദില്ലിയിലെ വിഞ‍്ജാൻ ഭവനിൽ‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജോർദാൻ‍ രാജാവ് അബ്ദുല്ല രണ്ടാമനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മുസ്ലിങ്ങൾ ഒരു കയ്യിൽ‍ ഖുർ ആനും മറു കയ്യിൽ കമ്പ്യൂട്ടറുമെടുക്കണമെന്ന് ഉപദേശിച്ച മോദി ഇന്ത്യ ലോകത്തെ മതങ്ങളുടെ ഈറ്റില്ലമാണെന്നും കുട്ടിച്ചേർത്തു. എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ചൂണ്ടിക്കാണിച്ച മോദി രാജ്യത്തെ മുസ്ലിം യുവാക്കള്‍ ഇസ്ലാം മതത്തിന്റെ മനുഷ്യത്വപരമായ വശങ്ങളുമായി ബന്ധപ്പെടാനും അതേ സമയം സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യാൻ പഠിക്കണമെന്നും മോദി കൂട്ടിച്ചേർക്കുന്നു.

narendramodi

മതത്തിന്റെറെ പേരിലുള്ള ആക്രമണം മതത്തിന് മേലുള്ള ആക്രമണം തന്നെയാണ്. മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി തള്ളിക്കളയണമെന്നും ജോർദാന്‍ രാജാവ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇന്റർനെറ്റും മറ്റ് പ്ലാറ്റ്ഫോമുകളും വിദ്വേഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും അദ്ദേഹം കുട്ടിച്ചേർക്കുന്നു. വിശ്വാസം നമുക്ക് അഭിവൃദ്ധിയും സമ്പന്നതയും പ്രധാനം ചെയ്യുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ തള്ളിക്കളയേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

English summary
Prime Minister Narendra Modi today said the fight against terrorism and radicalisation was not against any religion, but against a mindset that misguides the young.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X