കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് ജോലി കൊടുക്കില്ലെന്ന് മന്ത്രാലയം; മോദി സര്‍ക്കാര്‍ ഇതെന്ത് ഭാവിച്ചാണ്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആയുഷ് മന്ത്രാലയത്തില്‍ മുസ്ലിങ്ങള്‍ക്ക് നിയമനം നിഷേധിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മുസ്ലിങ്ങള്‍ക്ക് നിയമനം നല്‍കേണ്ടതില്ല എന്നാണ് കേന്ദ്ര നയമെന്ന തരത്തിലുള്ള വിവരാകാശ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മില്ലി ഗസറ്റ് മാസികയാണ് വിവരാവകാശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

<strong>എല്‍പിജി സബ്‌സിഡി: മോദി സര്‍ക്കാരിന് ലാഭം 4166 കോടി രൂപ!</strong>എല്‍പിജി സബ്‌സിഡി: മോദി സര്‍ക്കാരിന് ലാഭം 4166 കോടി രൂപ!

ആയുര്‍വേദം, യോഗ, ഹോമിയോപ്പതി, നാചുറോപ്പതി, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ വിഭാഗങ്ങളെ പരിപോഷിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തുടങ്ങിയ മന്ത്രാലയമാണ് ആയുഷ്. 2014 നവംബര്‍ 9 നാണ് മന്ത്രാലയം നിലവില്‍ വന്നത്. ശ്രീപദ് നായിക് ആണ് ആയുഷ് മന്ത്രാലയം കൈകാര്യം ചെയ്യുന്നത്.

modi

കഴിഞ്ഞവര്‍ഷം നടത്തിയ യോഗദിന പരിപാടിയില്‍ വിദേശ പരിശീലകരായി നിയമിക്കുന്നതില്‍ നിന്ന് മുസ്ലിം അധ്യാപരെ മാറ്റിനിര്‍ത്തി എന്നാണ് ആരോപണം. ഹ്രസ്വനിയമനത്തിനായി ആകെ 721 മുസ്ലിം പരിശീലകര്‍ അപേക്ഷ നല്‍കിയിരുന്നത്രെ. എന്നാല്‍ ഇവരില്‍ നിന്നും ആരെയും അഭിമുഖത്തിന് വിളിച്ചില്ലത്രെ.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 3841 മുസ്ലിങ്ങള്‍ യോഗ അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇവരില്‍ നിന്നും ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ നയമനുസരിച്ച് മുസ്ലിങ്ങളെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കുന്നില്ല എന്നാണത്രെ വിവരാവകാശ രേഖയില്‍ മറുപടി കിട്ടിയത്.

<strong>എന്തുകൊണ്ട് കനയ്യ കുമാര്‍ കെജ്രിവാള്‍ രണ്ടാമന്‍ ആകരുത്?</strong>എന്തുകൊണ്ട് കനയ്യ കുമാര്‍ കെജ്രിവാള്‍ രണ്ടാമന്‍ ആകരുത്?

എന്നാല്‍ ആയുഷ് മന്ത്രാലയത്തിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ മന്ത്രി ശ്രീപദ് നായിക് നിഷേധിച്ചു. വിവരാവകാശ രേഖ എന്ന പേരില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാര്‍ നിലവില്‍ വന്നതില്‍പ്പിന്നെ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ വിവാദം.

English summary
Ayush minister rejects RTI response of no-Muslim hire policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X