Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ അഗാഡി സഖ്യം ഒന്നിച്ച് മത്സരിക്കും, ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമവായം

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സഖ്യത്തിലുണ്ടായിരുന്ന ഭിന്നിപ്പുകള്‍ അവസാനിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വിശദമായ ചര്‍ച്ചയില്‍ ശിവസേന യുബിടി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 23 സീറ്റുകള്‍ വരെ സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിക്ക് വേണമെന്ന് ഉദ്ധവ് പക്ഷത്തെ പ്രധാന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി പിളര്‍ന്നിട്ടും ആധിപത്യത്തിനായുള്ള ശ്രമങ്ങളായിരുന്നു ഉദ്ധവ് പക്ഷം ലക്ഷ്യമിട്ടത്. ഇത് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ സീറ്റില്‍ മത്സരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനെ തടയാനായിരുന്നു റാവത്ത് ശ്രമിച്ചത്. അതേസമയം എംവിഎ സഖ്യകക്ഷികളുടെ യോഗം ഡല്‍ഹിയിലാണ് നടന്നത്.

mva-alliance

എന്‍സിപി ശരത് പവാര്‍ വിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും ലഭിക്കുക. അതേസമയം മഹാരാഷ്ട്രയിലെ 48 സീറ്റില്‍ സീറ്റ് വിഭജനം നടത്താമെന്ന് എംവിഎ അംഗങ്ങള്‍ തീരുമാനമെടുത്തതായി സഞ്ജയ് റാവത്ത് പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന്റെ ആശങ്ക ഇല്ലാതായിരിക്കുകയാണ്.

ഒറ്റക്കെട്ടായി മൂന്ന് പാര്‍ട്ടികളും ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടും. പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയും എംവിഎയുടെ ഭാഗമാവും. ഇവര്‍ക്ക് സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരസ്പരം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സഖ്യത്തിലെ നേതാക്കള്‍ അംഗീകരിച്ചുവെന്ന് റാവത്ത് വെളിപ്പെടുത്തി.

മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടന്നത്. അശോക് ഗെലോട്ട് അടക്കമുള്ള സീനിയര്‍ നേതാക്കളും നിര്‍ണായക ചര്‍ച്ചയിലുണ്ടായിരുന്നു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒരുമിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മുകുള്‍ വാസ്‌നിക്കിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു യോഗം നടന്നത്. മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടത്. ഇന്ത്യ സഖ്യത്തില്‍ ഏറ്റവും ആദ്യം സീറ്റ് വിഭജന കാര്യം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകും മഹാരാഷ്ട്രയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശിവസേനയും എന്‍സിപിയും പിളര്‍ന്നിട്ടുണ്ടാവം, പക്ഷേ ജനങ്ങള്‍ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു പ്രതികരണം.

അതേസമയം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലും ബീഹാറിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ശിവസേന കുറഞ്ഞ സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. പാര്‍ട്ടിയുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം ഉദ്ധവ് താക്കറെയെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പോരാട്ടം കൂടിയാണ്. ഈ വര്‍ഷം തന്നെ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. അതുകൊണ്ട് എന്‍സിപി അടക്കമുള്ളവര്‍ക്ക് നേട്ടമുണ്ടാക്കേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+