• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൈസൂരു കൂട്ടബലാത്സംഗം;അറസ്റ്റിലായ 5 പേരും പഴക്കച്ചവടക്കാർ.. പ്രതികളിലൊരാള്‍ പ്രായപൂർത്തി ആകാത്തയാൾ

Google Oneindia Malayalam News

ചെന്നൈ; മൈസൂരു കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ അഞ്ച് പ്രതികളെ തമിഴ്നാട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി ഇന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ വിദ്യാർത്ഥികളാണെന്ന തരത്തിലുള്ള ആദ്യം വാർത്തകൾ. എന്നാൽ അറസ്റ്റിലായവർ പഴക്കച്ചവടക്കാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് സൂചന.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

സംഭവം നടന്ന സമയത്തെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സർവ്വകലാശാല വിദ്യാർത്ഥികളാണെന്ന തരത്തിലുള്ള സൂചനകളായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. പെൺകുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികൾ ആണെന്നും ഇവരിൽ മലയാളികൾ ഉണ്ടെന്ന തരത്തിലുമുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. മൈസൂരുവിൽ പഠിക്കുന്ന പ്രതികൾ സംഭവ ശേഷം മുങ്ങുകയായിരുന്നുവെന്നായിരുന്നു വാർത്തകൾ.

2

എന്നാൽ തുടർ അന്വേഷണത്തിൽ ഇന്ന് രാവിലെയോടെ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്നും പിടിയിലാവുകയായിരുന്നു. അറസ്റ്റിലായവർ വിദ്യാർത്ഥികൾ അല്ലെന്നും പഴക്കച്ചവടം നടത്തുന്നവരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സൂചന. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പിടിയിലാവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നാണ് റിപ്പോർട്ടുകള്. ഇവർ പലപ്പോഴും മൈസൂരിൽ വന്ന് പേകുന്നവരായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു.

3

സംഭവം നടന്ന ദിവസം പ്രതികൾ ചാമുണ്ഡി ഹിൽസ് പ്രദേശത്ത് ഇവർ കൂട്ടം ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവർ തമിഴ്നാട്ടിലും നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. അതേസമയം വൈകീട്ടോടെ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് വിശദീകരിക്കുമെന്നാണ് വിവരം.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  4

  ചൊവ്വാഴ്ച രാത്രിയായിരുന്നു ചാമുണ്ഡി ഹിൽസ് പ്രദേശത്ത് വെച്ച് മഹാരാഷ്ട്ര സ്വദേശിയായ 22 കാരിയായ എംബിഎ വിദ്യാർത്ഥി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ ആൺ സുഹൃത്തിനെ അടിച്ച് ബോധരഹിതനാക്കിയ ശേഷമായിരുന്നു അരും ക്രൂരത. കുറ്റിക്കാട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം അവിടെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പിറ്റേന്ന് പ്രദേശവാസികളാണ് യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തിയത്.

  5

  ഇരുവരും നടന്ന് പോകവെ തടഞ്ഞ് നിർത്തിയ സംഘം പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാൻ തയ്യാറായില്ല. ഇതോടെയാണ് അക്രമികൾ യുവാവിനെ അടിച്ച് ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പോലീസിനോട് പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പോലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് യുവാവും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

  English summary
  Mysuru gang rape case; those who are arrested were fruit sellers in mysuru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X