കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ ചാനല്‍ മുസ്ലിങ്ങളെ കുപ്പിയിലാക്കാന്‍! നിയമമന്ത്രാലയത്തിന്റെ ഇരട്ടച്ചങ്കന്‍ നയം

Google Oneindia Malayalam News

ദില്ലി: സ്വന്തം ചാനല്‍ തുടങ്ങുന്ന ആദ്യത്തെ മന്ത്രാലയമാവാന്‍ ഒരുങ്ങി കേന്ദ്ര നിയമമന്ത്രാലയം. മുത്തലാഖ്, യൂണിഫോം സിവില്‍ കോഡ് എന്നിവ സംബന്ധിച്ച ഭരണഘടനാപരമായ വിശദീകരണങ്ങള്‍ നല്‍കുന്നതിനും നിയമ ബോധവല്‍ക്കരണം നടത്തുന്നതിനുമായാണ് ചാനല്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തതിന്റെ സ്‌കൂള്‍- യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വയം പ്രഭ എന്ന 32 ഡയറക്ട് ടു ഹോം ചാനലിനൊപ്പം പ്രത്യേക ചാനലാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചാനല്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയ്ക്കായി മന്ത്രാലയം മാനവവിഭവ ശേഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിയമ പരിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ബോളിവുഡ് താരമായ പ്രകാശ് ജായെപ്പോലെയുള്ളവരെ നിയോഗിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിയമപരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി നാഷണല്‍ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയെക്കുറിച്ചുള്ള 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നതിന് പ്രകാശ് ജായ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

30-147

ലീഗല്‍ സൊസൈറ്റിയുടെ പേട്രണ്‍ ഇന്‍ ചാര്‍ജായ ചീഫ് ജസ്റ്റിസ് ഖേഹറാണ് നിയമസഹായം നല്‍കുന്നത്. ഫ്രീലാന്‍സ് സംവിധായകര്‍ക്കും ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരം നടത്തിയിരുന്നു. ഉചിതമായ വിഷയങ്ങളില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. നേരത്തെ യുപിഎ സര്‍ക്കാരും സമാന സംരംഭം തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സുപ്രീം കോടതി നടപടികള്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു നീക്കം. എന്നാല്‍ സുപ്രീം കോടതി ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടേയോ കീഴ്‌ക്കോടതിയുടേയോ നടപടി ക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

English summary
The Union law ministry is all set to become the first ministry to have its own TV channel. The channel will beam discussions and constitutional interpretations on key issues like triple talaq and the uniform civil code, apart from debates on important judgments, to spread legal awareness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X