മറ്റ് അംഗങ്ങള്‍ക്ക് ഭയം, രാഷ്ട്രീയക്കാര്‍ വിവാദത്തില്‍ നേട്ടം കൊയ്യുന്നുവെന്ന് നദാവ് ലാപിഡ്
ദില്ലി: കശ്മീര്‍ ഫയല്‍സിനെതിരെ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേലി സംവിധായകന്‍ നദാവ് ലാപ്പിഡ്. താന്‍ ആരുടെയും സ്വത്തല്ല. രാഷ്ട്രീയക്കാര്‍ വിവാദത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരാണെന്നും ലാപ്പിഡ് തുറന്നടിച്ചു. പ്രത്യേക ഉദ്ദേശത്തോട് കൂടിയുള്ള പ്രചാരണ ചിത്രമാണിത്. ആര്‍ക്കും ഇതിനെ നിര്‍വചിക്കാനാവില്ല.
ഒരു ചിത്രം പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണോ എന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല. ചരിത്രത്തില്‍ നടന്നിട്ടുള്ള ദാരുണ സംഭവങ്ങളാണ് അത്തരം ലക്ഷ്യമുള്ള കാര്യമാക്കി അതിനെ മാറ്റുന്നത്. അത് സിനിമയിലൂടെ നമ്മളെ തെറ്റിദ്ധരിപ്പിക്കാനായി പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നതെന്നും ലാപ്പിഡ് പറഞ്ഞു.

അതേസമയം തന്റെ പരാമര്‍ശം കൊണ്ട് ആരെങ്കിലും വേദനിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതില്‍ ക്ഷമ ചോദിക്കുകയാണ്. ഒരു കലാകാരനെന്ന നിലയില്‍ ആ സിനിമയെ കുറിച്ചുള്ള അഭിപ്രായം മാത്രമാണ് താന്‍ പറഞ്ഞത്. ജനങ്ങളുടെ വികാരത്തെ വേദനിപ്പിക്കാന്‍ യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല.
വളരെ വിലകുറഞ്ഞ കാര്യങ്ങള്‍ ഇസ്രയേലിലെയും ഇന്ത്യയിലെയും ആളുകള്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം ജനങ്ങളെ ഇളക്കിവിടാന്‍ വേണ്ടിയാണ്. മറ്റ് ജൂറി അംഗങ്ങള്‍ക്കും ഇതേ വികാരമാണ് ഉണ്ടായത്. എന്നാല്‍ പരസ്യമായി അവര്‍ പറയാന്‍ ധൈര്യപ്പെട്ടില്ലെന്നും ലാപ്പിഡ് വ്യക്തമാക്കി. ജൂറി അംഗങ്ങള്‍ എനിക്കൊപ്പം യോജിച്ചതെന്നതിന് ഇമെയിലുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവായി ഉണ്ടെന്നും ലാപ്പിഡ് പറഞ്ഞു.
തന്റെ അഭിപ്രായം മാത്രമല്ല ആ വേദിയില്‍ പറഞ്ഞത്. മറ്റ് ജൂറി അംഗങ്ങളുടെ കൂടി അഭിപ്രായമാണിത്. സ്‌ക്രീനിംഗ് റൂമില്‍ ഞങ്ങളെല്ലാം ഇരുന്ന് ആ ചിത്രം കണ്ടപ്പോള്‍, അതേ അഭിപ്രായമായിരുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന്. അതിന് തെളിവുകളുമുണ്ട്.
പെട്ടെന്നുണ്ടാകുന്ന ഭയമോ സമ്മര്‍ദമോ കാരണം ആളുകള്‍ പെട്ടെന്ന് അഭിപ്രായങ്ങള്‍ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടാന്‍ തയ്യാറല്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നു. ഭയപ്പെടുന്നവര്‍, കശ്മീര്‍ ഫയല്‍സിനെതിരായ പരസ്യ പരാമര്‍ശത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതുന്നുണ്ടാവുമെന്നും ലാപ്പിഡ് വ്യക്തമാക്കി.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
പറഞ്ഞപ്പോള്‍, ഒരു നിമിഷം പോലും കശ്മീരിലെ ദുരന്തത്തെ കുറിച്ചല്ല ചിന്തിച്ചത്. ആ സിനിമയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. എന്റെ കടമയാണ് അക്കാര്യം പറയേണ്ടത്. എനിക്കത് പറയാനുള്ള അവകാശമുണ്ട്. ഞാന്‍ ആരുടെയും സ്വത്തല്ല. പറഞ്ഞ കാര്യത്തിന് ആരുടെയും ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ലാപ്പിഡ് പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രഞ്ച്, സ്പാനിഷ് ജൂറി അംഗങ്ങളോട് ചോദിച്ച് നോക്കൂ. അവരുടെ കാര്യം ഞാന്‍ പറയില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നു. ഞാനുമൊരു ഇസ്രയേലിയാണ്. സൈനിക സേവനവും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications