കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനെക്കാൾ അഞ്ചിരട്ടി സ്വത്തുമായി നകുൽ നാഥ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 660 കോടി

Google Oneindia Malayalam News

ഭോപ്പാൽ: രാജ്യം ജനവിധിയെഴുതാൻ ഇനി ഒരു ദിനം കൂടിമാത്രം. 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ സ്വത്തുവിവര കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകന്റെ നകുലിന്റെ ആസ്തി വിവരമാണ് ചർച്ചയാകുന്നത്. 660 കോടി രൂപയാണ് നകുലിന്റെ ആസ്തിയെന്നാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെക്കാൾ സമ്പന്നനാണ് മകൻ നകുൽ.

സുരേന്ദ്രന് വോട്ട് ചോദിച്ച പിസി ജോർജിന് തല്ല്'! വ്യാജ പ്രചാരണത്തിന് എതിരെ പിസി ജോർജ്സുരേന്ദ്രന് വോട്ട് ചോദിച്ച പിസി ജോർജിന് തല്ല്'! വ്യാജ പ്രചാരണത്തിന് എതിരെ പിസി ജോർജ്

ജനവിധി തേടുന്നു

ജനവിധി തേടുന്നു

കമൽനാഥിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിന്ദ്വാര മണ്ഡലത്തിൽ നിന്നുമാണ് കമൽനാഥിന്റെ മകൻ നകുൽ നാഥ് ജനവിധി തേടുന്നത്. ചിന്ദ്വാര നിയസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കമൽനാഥും മത്സരിക്കുന്നുണ്ട്. ഇതാദ്യമായാണ് നകുൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

അച്ഛനെക്കാൾ സമ്പന്നൻ

അച്ഛനെക്കാൾ സമ്പന്നൻ

660 കോടിയാണ് നകുലിന്റെ ആസ്തി. 9 വട്ടം മധ്യപ്രദേശിൽ നിന്നും എംപിയായി പാർലമെന്റിൽ എത്തിയ പിതാവിനേക്കാൾ അഞ്ച് മടങ്ങാണ് മകന്റെ ആസ്തി. ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കമൽ നാഥ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 124 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഭാര്യയും കോടിശ്വരി

ഭാര്യയും കോടിശ്വരി

നകുലിന്റെ ഭാര്യ പ്രിയയ്ക്ക് 2.30 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പേരിലുളള സ്വത്തുക്കൾ കൂടാതെ കുടുംബ ബിസിനസ്സിലും ഷെയറുണ്ട്. നകുലിന് സ്വന്തമായി വാഹനം ഇല്ല. അതേസമയം കമൽ നാഥിന് രണ്ട് വാഹനങ്ങൾ സ്വന്തമായുണ്ട്.

സ്വർണം

സ്വർണം

896.669 ഗ്രാം സ്വർണമാണ് നകുലിന്റെ കൈവശമുളളത്. 7.630 കിലോ വെള്ളി ആഭരണങ്ങളും മറ്റ് വസ്കുക്കളുമുണ്ട്. 78.45 ലക്ഷത്തിന്റെ രത്ന ആഭരണങ്ങളും 147. 58 കാരറ്റ വജ്ര ആഭരണങ്ങളും ഉണ്ട്. അതേ സമയം ഭാര്യ പ്രിയയുടെ കൈവശം 270.322 ഗ്രാം സ്വർണാഭരണങ്ങളും 161.84 കാരറ്റ് വജ്രാഭരണങ്ങളും 57.62 ലക്ഷത്തിന്റെ രത്നം പതിപ്പിച്ച ആഭരണങ്ങളും ഉണ്ട്.

കൂടുതൽ വരുമാനം ഭാര്യയ്ക്ക്

കൂടുതൽ വരുമാനം ഭാര്യയ്ക്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നകുൽ നാഥിനേക്കാൾ വരുമാനം ഭാര്യ പ്രിയയ്ക്കുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 2.76 കോടി രൂപയായിരുന്നു നകുലിന്റെ വാർഷിക വരുമാനം എന്നാൽ ഭാര്യ പ്രിയയുടെ വരുമാനം 4.18 കോടി രൂപയായിരുന്നു. ചിന്ദ്വാരയിലുള്ള 7.82 എക്കർ ഭൂമിയിൽ നകുലിനും സഹോദരനും അവകാശമുണ്ട്. നകുലിന്റെ പേരിൽ ക്രിമിനൽ കേസുകൾ ഒന്നുമില്ല.

സ്വർണവും ഭൂമിയും

സ്വർണവും ഭൂമിയും

ചിന്ദ്വരയിൽ കമൽനാഥിന്റെ പേരിൽ 67.20 ഏക്കർ ഭൂമിയുണ്ട്. 8.77 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഭാര്യ അൽക്കയുടെ കൈവശം 915 ഗ്രാം സ്വർണാഭരണങ്ങളും 2.20 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളുമുണ്ട്. 32. 48 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ഭാര്യയ്ക്ക് 23.74 ലക്ഷം രൂപയും വാർഷിക വരുമാനമുണ്ട്.

റെയ്ഡ്

റെയ്ഡ്

അതേസമയം മധ്യപ്രദേശിൽ കമൽ നാഥുമായി അടുത്ത ബന്ധമുള്ളവരുടെ വസതിയിലും ഓഫീസുകളിലുമായി നടത്തിയ ആദ്യ നികുതി വകുപ്പിൻറെ റെയ്ഡിൽ 14.6 കോടി രൂപ കണ്ടെത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള ബിജെപിയുടെ നാടകമാണ് റെയ്ഡെന്നാണ് കമൽ നാഥിന്റെ ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Nakul Nath richer than father Kamal Nath, declares assets worth Rs 660 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X