നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസ്: മമതയുടെ ഹർജിയിൽ സുവേന്ദുവിന് നോട്ടീസ്, തിരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിക്കണം
കൊല്‍ക്കത്ത: നന്ദിഗ്രാമിലെ സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ ഹര്‍ജി പരിഗണിച്ച, കൊല്‍ക്കത്ത ഹൈക്കോടതി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് നോട്ടീസ് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ഹര്‍ജി ഓഗസ്റ്റ് 12 ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ഷമ്പ സര്‍ക്കാര്‍ അറിയിച്ചു.
ഇതോടൊപ്പം നന്ദിഗ്രാമിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉപകരണങ്ങളും സംരക്ഷിക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് രേഖകള്‍, ഡിവൈസുകള്‍, വീഡിയോ റെക്കോര്‍ഡ് തുടങ്ങിയ എല്ലാ രേഖകളും സൂക്ഷിക്കണമെന്നാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു
തിരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിംഗ് ഓഫീസര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സധാരണ നിലയില്‍ ആറ് മാസത്തേക്കാണ് സൂക്ഷിക്കുക, ഇത് നീട്ടണമെന്നായിരുന്നു മമത ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
മമത ബാനര്‍ജിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസിക് ചന്ദ സ്വയം പിന്മാറിയതിനെത്തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലാണ് ഹര്‍ജി ജസ്റ്റിസ് സര്‍ക്കാറിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഫലം അനുസരിച്ച് സുവേന്ദു അധികാരി 1,956 വോട്ടുകള്‍ക്ക് മമത ബാനര്‍ജിയെ പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം, വോട്ടെണ്ണല്‍ ദിവസം മേയ് രണ്ടിന് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നന്ദിഗ്രാമില്‍ വോട്ടെണ്ണല്‍ തുടര്‍ന്നത്. ആദ്യ ഘട്ടത്തില്‍ മമത ജയിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ മമത പിന്നിലാവുകയായിരുന്നു. നന്ദ്ിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭവാനി പൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മമത ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. 2016 മമത മത്സരിച്ച മണ്ഡലമാണ് ഭവാനി പൂര്‍. നേരത്തെ മമത മന്ത്രിസഭയില്‍ അംഗമായ സുവേന്ദു തൃണമൂല്‍ വിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications