20 പൈസയാണ് കേന്ദ്രം കൂട്ടിയത്... മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്ത് അധികം പേരില്ല. എന്നാല്‍ പുതിയ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ പ്രഹ്ലാദ് മോദി. രാഷ്ട്രീയ രംഗത്ത് ഇപ്പോള്‍ പ്രഹ്ലാദ് മോദിയുടെ പേര് സജീവ ചര്‍ച്ചയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്ന് ജന്തര്‍ മന്ദിറില്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ സമരം നടന്നു.
ബാനര്‍ പിടിച്ച്, മുദ്രാവാക്യം വിളിച്ച് സമരം ചെയ്യുന്ന പ്രധാനമന്ത്രിയുടെ സഹോദരന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. രാജ്യത്തെ പ്രധാനമന്ത്രിയുടെ സഹോദരന്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കൂടുതല്‍ ആനുകൂല്യം തേടി സമരം ചെയ്യുക എന്നത് അപൂര്‍വമായ കാഴ്ചയാണ്. എന്താണ് പ്രഹ്ലാദ് മോദിയെ സമരത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്നറിയാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം...

അഖിലേന്ത്യ ന്യായവില കച്ചവടക്കാരുടെ ഫെഡറേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് പ്രഹ്ലാദ് മോദി. സംഘടന ഏറെ കാലമായി പല ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. തുടര്‍ന്നാണ് ഡല്‍ഹിയില്‍ ജന്തര്‍ മന്ദിറില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. പ്രഹ്ലാദ് മോദിക്കൊപ്പം അദ്ദേഹത്തിന്റെ സംഘടനയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഡല്‍ഹിയിലെത്തിയിരുന്നു.

രാവിലെ തുടങ്ങിയ ധര്‍ണയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനും സമരക്കാര്‍ക്ക് പദ്ധതിയുണ്ട്. പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തിലാകും ഇവര്‍ നരേന്ദ്ര മോദിയെ കാണുക. അതിജീവനത്തിന് വേണ്ടി ചെറുകിട ന്യായവില കച്ചവടക്കാര്‍ ഏറെ പ്രയാസം നേരിടുകയാണെന്നും പ്രധാനമന്ത്രി പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നുമാണ് പ്രഹ്ലാദ് മോദിയുടെ ആവശ്യം.

ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കട നടത്തുന്നത് തന്നെ വലിയ ബാധ്യതയായിരിക്കുന്നു. കിലോ ധാന്യത്തിന് 20 പൈസയുടെ വര്‍ധനവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വരുത്തിയത്. ഇത് വലിയ തമാശയാണെന്ന് പ്രഹ്ലാദ് മോദി പരിഹസിക്കുന്നു. ഞങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും പ്രഹ്ലാദ് മോദി ആവശ്യപ്പെട്ടു.

പ്രഹ്ലാദ് മോദി നേതൃത്വം നല്‍കുന്ന കച്ചവടക്കാരുടെ സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തില്‍ അടുത്ത സമര പരിപാടികള്‍ തീരുമാനിക്കും. നാളെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിശ്വംഭര്‍ ബസു പറഞ്ഞു. ന്യായ വില കടകളിലൂടെ വില്‍ക്കുന്ന ധാന്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രഹ്ലാദ് മോദി ആവശ്യപ്പെട്ടു.

ബംഗാളിലെ റേഷന്‍ വില്‍പ്പനാ മാതൃകയെ പ്രഹ്ലാദ് മോദിയുടെ സംഘടന പുകഴ്ത്തി. പശ്ചിമ ബംഗാള്‍ റേഷന്‍ മോഡല്‍ രാജ്യത്ത് വ്യാപിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പാചക എണ്ണ, പാചക വാതകം എന്നിവയെല്ലാം റേഷന്‍ കടകള്‍ വഴി വില്‍ക്കണം, ഗ്രാമങ്ങൡ അരിയും ഗോതമ്പും നേരിട്ട് കൃഷിക്കാരില്‍ നിന്ന് സ്വീകരിക്കാന്‍ റേഷന്‍ കച്ചവടക്കാര്‍ക്ക് സാധിക്കണമെന്നും ബിശ്വംഭര്‍ ബസു ആവശ്യപ്പെട്ടു.












Click it and Unblock the Notifications