യുക്രൈനിലേക്ക് ഇന്ത്യന്‍ വ്യോമസേനയും; വന്‍ രക്ഷാ ദൗത്യം... മോദി രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: യുദ്ധം ശക്തമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വ്യോമസേനയെയും ദൗത്യത്തിന്റെ ഭാഗമാക്കും. വ്യോമസേനയോട് ദൗത്യം ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തു. യുക്രൈനിലേക്ക് മാനുഷിക സഹായം അയക്കുന്ന കാര്യവും ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് മുതല്‍ വ്യോമസേന ഓപറേഷന്‍ ഗംഗയുടെ ഭാഗമാകുമെന്നാണ് വിവരം. സി-17 വിമാനങ്ങള്‍ സൈന്യം രക്ഷാദൗത്യത്തിന് ഉപയോഗിക്കും. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ സൈന്യം ഇടപെടുന്നതിലൂടെ സാധിക്കും. മാത്രമല്ല, യുക്രൈനുള്ള സഹായം വേഗത്തിലാക്കാനും പറ്റും. അമേരിക്ക എല്ലാ പൗരന്‍മാരോടും ഉദ്യോഗസ്ഥരോടും യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും തിരിച്ചുപോരാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുദ്ധം ശക്തിപ്പെടാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നത്.
റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെ പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. കീവ് വളഞ്ഞുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. കൂട്ട നശീകരണ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കാനുള്ള സാധ്യതയും കാണുന്നു. ഈ സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളിലെത്തിച്ച് പൗരന്മാരെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഓപറേഷന്‍ ഗംഗ വഴി 2000ത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തി. 8000ത്തിലധികം പേരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു എന്നാണ് വിവരം.
യുക്രൈനില്‍ കുടുങ്ങിയ 182 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് രാവിലെ മുംബൈയിലെത്തി. റുമാനിയയില്‍ നിന്നാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്നുതന്നെ എല്ലാ പൗരന്‍മാരും യുക്രൈന്‍ വിടണമെന്ന് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ യുദ്ധമായി മാറിയേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം, റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തി.
ഉഖ്തിര്‍ക നഗരത്തിലെ സൈനിക കേന്ദ്രത്തിന് നേരെ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കിയിലെ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലെ പല നഗരങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. സൈറന്‍ മുഴങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശം. പുടിനെ പിന്തുണച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബെലാറസിനെ അമേരിക്കയുടെ താക്കീത് ചെയ്തു. യുക്രൈന്‍-റഷ്യ ചര്‍ച്ചയ്ക്ക് കളമൊരുക്കിയത് ബെലാറസാണ്. ബലാറസ് റഷ്യയ്ക്ക അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. യുക്രൈനില്‍ നിന്ന് പലായനം തുടരുകയാണ്. 50000 യുക്രൈന്‍കാര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.












Click it and Unblock the Notifications