• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ 'ഞെട്ടിക്കാന്‍' മമതയുടെ തന്ത്രം; സംശയം ബലപ്പെട്ടു, മോദി നേരിട്ട് മുകുള്‍ റോയിയെ വിളിച്ചു...

ദില്ലി: തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളാണ് ബംഗാളില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് കെണിയൊരുക്കുകയായിരുന്നു ബിജെപി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പണി കൊടുക്കാനാണ് തൃണമൂലിന്റെ നീക്കം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സീറ്റ് നേടി തൃണമൂല്‍ തന്നെ അധികാരത്തിലെത്തിയതോടെ ബംഗാളിലെ നേതാക്കള്‍ക്കെല്ലാം ഇളക്കം തട്ടിയിട്ടുണ്ട്. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ ആശങ്ക.

അതിനിടെയാണ് മമത ബാനര്‍ജിയും നരേന്ദ്ര മോദിയും നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്. പിന്നീട് നടന്ന സംഭങ്ങള്‍ ഇങ്ങനെ...

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

ബൃഹദ് പദ്ധതിയുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ ഡികെയുടെ ഉഗ്രന്‍ പ്ലാന്‍, നെറ്റി ചുളിച്ച് മറ്റുള്ളവര്‍ബൃഹദ് പദ്ധതിയുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ ഡികെയുടെ ഉഗ്രന്‍ പ്ലാന്‍, നെറ്റി ചുളിച്ച് മറ്റുള്ളവര്‍

ആദ്യ ഇളക്കം ഇങ്ങനെ

ആദ്യ ഇളക്കം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്തിരുന്നു ബംഗാളില്‍. നിമയസഭാ തിഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കുമെന്നും അധികാരം പിടിക്കുമെന്നും പ്രചാരണമുണ്ടായി. ഇതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇളക്കം തട്ടിയത്. ഒട്ടേറെ തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

പ്രമുഖരെ വീഴ്ത്തി

പ്രമുഖരെ വീഴ്ത്തി

മമത ബാനര്‍ജിയുടെ ശക്തിയായി നിന്നിരുന്ന പ്രമുഖരെ ബിജെപി ചാക്കിലാക്കിയത് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ്. മമതയുടെ വലംകൈ ആയിരുന്നു മുകുള്‍ റോയ്. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ മുഖമായിരുന്നു. ബംഗാളില്‍ മമതയുടെ സ്വന്തം എന്നറിയപ്പെട്ട നേതാവാണ് സുവേന്ദു അധികാരി. രണ്ടു പേരും ബിജെപിയിലെത്തി.

ജനവിധി ഇങ്ങനെ

ജനവിധി ഇങ്ങനെ

മമത ബാനര്‍ജിയെ പ്രമുഖരെല്ലാം കൈവിടുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കണ്ടത്. പാര്‍ട്ടിയിലെ പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ തൃണമൂല്‍ പിളരുമെന്ന് വരെ പ്രചാരണമുണ്ടായി. എന്നാല്‍ ജനം തൃണമൂലിനൊപ്പം നിന്നു. മമത 213 സീറ്റ് നേടി അധികാരം നിലനിര്‍ത്തി.

പ്രമുഖരുടെ ഘര്‍വാപ്പസി

പ്രമുഖരുടെ ഘര്‍വാപ്പസി

ബംഗാളില്‍ ഭരണം നിലനിര്‍ത്തിയതോടെ മമത ബിജെപിക്കെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ വിട്ടുപോയ പല നേതാക്കളും മമതയ്‌ക്കൊപ്പം ചേരാന്‍ തയ്യാറായി കഴിഞ്ഞു. മാത്രമല്ല, പ്രമുഖരായ ബിജെപിയുടെ എംപിമാരും എംഎല്‍എമാരും തൃണമൂലില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.

ആശുപത്രി സന്ദര്‍ശനം

ആശുപത്രി സന്ദര്‍ശനം

മുകുള്‍ റോയ് തിരിച്ച് തൃണമൂലിലെത്തുമെന്നാണ് മറ്റൊരു വാര്‍ത്ത. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം പാലിച്ച മൗനം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കൊല്‍ക്കത്തയിലെ ആശുപത്രിിയലാണ്. തൊട്ടുപിന്നാലെ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി ആശുപത്രിയിലെത്തി മുകുള്‍ റോയിയെ കണ്ടു.

മോദിയുടെ ഫോണ്‍

മോദിയുടെ ഫോണ്‍

അഭിഷേക് ബാനര്‍ജിയുടെ നീക്കത്തില്‍ സംശയം തോന്നിയ ബിജെപി ഒരുപടി കൂടി കടന്നാണ് കളിക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മുകുള്‍ റോയിയെ വിളിച്ചു, ഭാര്യയുടെ ആരോഗ്യാവസ്ഥ ചോദിച്ചറിഞ്ഞു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെ ബിജെപി പ്രതിപക്ഷ നേതാവാക്കിയതില്‍ മുകുള്‍ റോയിക്ക് അതൃപ്തിയുണ്ട് എന്നാണ് വിവരം.

ബിജെപിയെ വിമര്‍ശിച്ച് റോയിയുടെ മകന്‍

ബിജെപിയെ വിമര്‍ശിച്ച് റോയിയുടെ മകന്‍

ബിജെപി തന്നെ അവഗണിക്കുന്നു എന്നാണ് മുകുള്‍ റോയ് കരുതുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. സുവേന്ദുവിന് അമിതമായ പ്രാധാന്യം നല്‍കിയെന്നും അദ്ദേഹം കരുതുന്നു. ഇതിനിടെയാണ് ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് മുകുള്‍ റോയിയടെ മകന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍കൂടിയാണ് മോദിയുടെ നേരിട്ടുള്ള ഇടപെടല്‍.

ബിജെപിയെ തളര്‍ത്തും

ബിജെപിയെ തളര്‍ത്തും

മുകുള്‍ റോയിയുടെ മകന്‍ സുബ്രാന്‍ഷുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ബംഗാളില്‍ വലിയ ചര്‍ച്ചയാണ്. മുന്‍ എംഎല്‍എ സോണാലി ഗുഹ, മുന്‍ ഫുട്‌ബോള്‍ താരം ദിപേന്ദു ബിശ്വാസ്, സരള മുര്‍മു, അമല്‍ ആചാര്യ, മുന്‍ മന്ത്രി റജിബ് ബാനര്‍ജി എന്നിവരെല്ലാം തൃണമൂലിലേക്ക് തിരിച്ചെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. കൂട്ടത്തോടെയുള്ള കളംമാറ്റം ബംഗാളിലെ ബിജെപിയെ തളര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

cmsvideo
  BJP leaders joining in Trinamool congress | Oneindia Malayalam

  English summary
  Narendra Modi Call by Phone to Mukul Roy After TCM Leader Visit; Twist in Bengal Politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X