Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് മോദിയുടെ വെല്ലുവിളി: ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കൂ

അംബികാപൂര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയെങ്കിലും അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷനാക്കാമോ എന്നാണ് മോദിയുടെ വെല്ലുവിളി. കോണ്‍ഗ്രസ് ജനാധിപത്യത്തെ വിശ്വസിക്കുന്നുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. ഉടന്‍ തന്നെ മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച ജനാധിപത്യ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഒരു ചായവില്‍പ്പനക്കാരന്‍ അധികാരത്തിലെത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

 ഗാന്ധി കുടുംബത്തിന്റെ വാഴ്ച

ഗാന്ധി കുടുംബത്തിന്റെ വാഴ്ച

ഗാന്ധി കുടുംബത്തിലെ നാല് തലമുറകളാണ് നേരത്തെ രാജ്യം ഭരിച്ചിട്ടുള്ളത്. ഒരു പാവപ്പെട്ട അമ്മയുടെ മകന് അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഛത്തീസ്ഗഡ് തിര‍ഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആരോപിക്കുന്നത്. നവംബര്‍ 20ന് രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലായിരുന്നു മോദിയുടെ പര്യടനം. മോദി അധികാരത്തിലിരിക്കെ രാജ്യത്ത് നടന്ന നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന് നിലപാടിനെയും മോദി വിമര്‍ശിച്ചു.

 ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്!!

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്!!


കഴിഞ്ഞ 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തി മൂന്ന് വര്‍ഷമാകുമ്പോഴാണ് മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് വിഭജിക്കുന്നത്. 2000ലായിരുന്നു പുതിയ സംസ്ഥാനം രൂപംകൊള്ളുന്നത്. ഇതോടെ രണ്ട് ദേശീയ പാര്‍ട്ടികളും സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് സഖ്യത്തിന് രൂപം നല്‍കിയതോടെ രണ്ട് പാര്‍ട്ടികള്‍ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ട് ഒരു സഖ്യം കൂടി മത്സരരംഗത്തേക്ക് പ്രവേശിച്ചിട്ടുണ്ട്.

 ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന്

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന്


കോണ്‍ഗ്രസ് തലപ്പത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ വന്നാല്‍ കോണ്‍ഗ്രസ് വാദം അംഗീകരിക്കാമെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതുകൊണ്ടാണ് ചായ വില്‍പ്പനക്കാരന് പ്രധാനമന്ത്രിയാവാന്‍ കഴി‌ഞ്ഞതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ ചൂണ്ടിക്കാണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സമാന നിലപാടാണ് സ്വീകരിച്ചത്.

സീതാറാം കേസരി

സീതാറാം കേസരി

കോണ്‍ഗ്രസ് നേതാവായ സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവിയിലിരുന്നിട്ടുണ്ട്. 1990കളിലാണിത്. എന്നാല്‍ അ‍ഞ്ച് വര്‍ഷം തികക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 1996 മുതല്‍ 1998 വരെയായിരുന്നു ഇദ്ദേഹം അധ്യക്ഷ സ്ഥാനം അലങ്കരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അധ്യക്ഷ പദവി ഉപേക്ഷിച്ചതോടെയാണ് നിലവിലെ പ്രസിഡന്റായ രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+