Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് മോദി കരഞ്ഞു; പിന്നാലെ ഗുലാം നബി വിതുമ്പി... ഇന്ന് വളഞ്ഞ വഴി എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടിലധികം കോണ്‍ഗ്രസിന്റെ ഉന്നത സമിതികളില്‍ നിറസാന്നിധ്യമായുരുന്നു ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസിന്റെ പടിയിറങ്ങിയ അദ്ദേഹത്തിന്റെ ഭാവി നീക്കമെന്ത് എന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ഡല്‍ഹി രാഷ്ട്രീയത്തില്‍ അദ്ദേഹം ഇനി പഴയ പോലെ സജീവമാകില്ലെന്നാണ് ഒരു വിവരം. പകരം സ്വന്തം സംസ്ഥാനമായ കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേള്‍ക്കുന്നു.

ഇതുസംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസാദിന്റെ അനുകൂലികളായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ നരേന്ദ്ര മോദി കരഞ്ഞു കണ്ണ് തുടച്ച കാര്യം വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്....

1

കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിലെല്ലാം ശ്രദ്ധേമായ പ്രവര്‍ത്തനം കാഴ്ചവച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ഗുലാം നബി ആസാദ്. ഒട്ടേറെ സുപ്രധാന സംഘടനാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. പിന്നീട് അദ്ദേഹത്തിന് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അവസരം നല്‍കിയില്ല.

2

ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിനാണ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. പ്രത്യേക യാത്രയയപ്പ് സമ്മേളനം പാര്‍ലമെന്റില്‍ സംഘടിപ്പിച്ചിരുന്നു. ആസാദിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളും വിവരിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗ മധ്യേ കരഞ്ഞു. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് മോദി പ്രത്യേകം എടുത്തുപറയുകയും ചെയ്തു.

3

2007ല്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് നരേന്ദ്ര മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. മോദി അന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയാണ്. ഗുലാം നബി ആസാദ് കശ്മീരിലും. ആക്രമണ വിവരം ഫോണിലൂടെ ഇരുവരും സംസാരിച്ചു. ഈ വേളയില്‍ ആസാദ് കരയുകയായിരുന്നുവെന്ന് മോദി ഓര്‍ത്തെടുത്തു. പഴയ സംഭവം ഓര്‍ത്ത് പറയുമ്പോള്‍ നരേന്ദ്ര മോദി കണ്ണീര്‍ തുടച്ചു.

4

ആസാദ് ജി, രാജ്യസഭയില്‍ നിന്ന് താങ്കാള്‍ പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്നും മോദി പ്രത്യേകം എടുത്തുപറഞ്ഞു. ആസാദിനെ സല്യൂട്ട് ചെയ്താണ് അന്ന് മോദി പ്രസംഗം നിര്‍ത്തിയത്. മറുപടി പ്രസംഗം നടത്തിയ ആസാദും വിതുമ്പി. പാര്‍ലമെന്റിലെ നല്ല നിമിഷങ്ങളും സുപ്രധാന ഇടപെടലുകളും പറഞ്ഞുകൊണ്ടാണ് ആസാദ് വിതുമ്പിയത്. ആറ് മാസം കഴിയുമ്പോള്‍ ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നു.

5

ഗുലാം നബി ആസാദ് ഇനി എന്ത് നീക്കം നടത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അദ്ദേഹം ബിജെപിക്കൊപ്പം പോകുമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ആസാദിനെ പോലെയുള്ള നേതാവിന് ബിജെപിക്കൊപ്പം പോകാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. അതേസമയം, കശ്മീര്‍ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി ആസാദ് രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

6

അടുത്ത വര്‍ഷമാണ് കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞിരുന്നു. കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ലഡാക്കില്‍ നിയമസഭയില്ല. എന്നാല്‍ കശ്മീരില്‍ നിയമസഭയുണ്ട്. വിഭജനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കശ്മീരില്‍ അടുത്ത വര്‍ഷം നടക്കും.

7

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആസാദ് രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടി മല്‍സരിക്കുമെന്നാണ് വാര്‍ത്ത. ശേഷം എന്‍ഡിഎയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയ പ്രമുഖര്‍ക്ക് പിന്നാലെ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+