മന്‍മോഹന്‍ സിങ് കളങ്കരഹിതനെന്ന് രാഷ്ട്രപതി: ജന ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രിയെന്ന് മോദി
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ തുടങ്ങിയ പ്രമുഖർ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് മന്‍മോഹന്‍ സിങ് നിർണായക സംഭാവനകൾ നൽകിയെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിക്കുന്നത്.
"മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജി, അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസമായി കടന്നുവന്ന അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. പൊതുപ്രവർത്തനത്തിലെ തൻ്റെ വിവിധ പദവികളിലിരുന്നുകൊണ്ട്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനവും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതവും അങ്ങേയറ്റത്തെ വിനയവും അദ്ദേഹത്തെ എന്നും ഓർമ്മിക്കപ്പെടും," രാഷ്ട്രപതി എക്സില്‍ കുറിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു മന്‍മോഹന്‍ സിങെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. 'ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു. സാധാരണക്കാരനില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ നയങ്ങള്‍ വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വളരെയധികം ശ്രമങ്ങള്‍ നടത്തി.' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
'അദ്ദേഹം പ്രധാനമന്ത്രിയും ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും പതിവായി ഇടപെടാറുണ്ടായിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും പ്രകടമായിരുന്നു.ദുഃഖസാന്ദ്രമായ ഈ വേളയില്‍, എന്റെ ചിന്തകള്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും എണ്ണമറ്റ ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.' എന്നും പ്രധാനമന്ത്രി കുറിച്ചു.
മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ, ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയാണെന്നാണ് എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ എക്സില്‍ കുറിച്ചത്. അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ അഗാധമായി മാറ്റിമറിച്ചു ഇതിന്റെ ഫലമായി ഇന്ത്യയിൽ ഒരു മിഡിൽ ക്ലാസിനെ സൃഷ്ടിക്കുകയും ജന കോടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ചെയ്തെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിക്കുന്നത്. 'രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍' വിഡി സതീശന്‍ കുറിച്ചു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications