കോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഹിമാചൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഹിമാചലിലെ ഉണയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...

ഹിമാചലിൽ നവംബർ 9 ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായി മാറുമെന്നും കോൺഗ്രസ് തോൽവിസമ്മതിച്ച് ഒളിച്ചേടേണ്ടി വരുമെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. യുപിഐ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ചൂഷണം ചെയ്തുവെന്നും മോദി പറഞ്ഞു.

കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ

 യുപിഎ കലാത്ത് നടന്നത് വൻ അഴിമതി

യുപിഎ കലാത്ത് നടന്നത് വൻ അഴിമതി

കഴിഞ്ഞ യുപിഎ സർക്കാർ ഭരണ കാലത്ത് രാജ്യത്ത് വൻ അഴിമതിയാണ് നടന്നത്. 57000 കോടിയുടെ പാവങ്ങള്‍ക്കുള്ള സബ്‌സിഡിയാണ് അവർ വെട്ടിച്ചെടുത്തിരുന്നു. കൂടാതെ സബ്സിഡിയുടെ രാജ്യത്തിന്റെ ഖജനാവ് തന്നെ ഇവർ കൊള്ളയടിച്ചിരുന്നു.

 അഴിമതി അനുവദിക്കില്ല

അഴിമതി അനുവദിക്കില്ല

രാജ്യത്ത് ഒരു തരത്തിലുമുള്ള അഴിമതിയും ബിജെപി സർക്കാർ അനുവദിക്കില്ല. തങ്ങളുടെ ലക്ഷ്യം തന്നെ അഴിമതിക്കെതിരെ പോരാടുകയെന്നതാണ്. ഇത്തരത്തിലുള്ള കൊള്ള തടയുന്നതു കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ തന്നെ ആക്രമിക്കുന്നതെന്നും മോദി പറഞ്ഞു

 ജനങ്ങളുടെ രൂപ അടിച്ചു മാറ്റുന്നു

ജനങ്ങളുടെ രൂപ അടിച്ചു മാറ്റുന്നു

കോൺഗ്രസ് പാവപ്പെട്ടവന്റെ സാമ്പദ്യത്തിൽ നിന്ന് കൈയിട്ടുവാരുകയാണ് ചെയ്യുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 1985 ലെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു മോദിയുടെ കടന്നാക്രമണം. ഒരു രൂപ അനുവദിച്ചാല്‍ ഗ്രാമങ്ങളിലെത്തുന്നത് 15 പൈസയായി ചുരുങ്ങുന്നു എന്നായിരുന്നു രാജീവ് ഗാന്ധിയുടെ പരാമര്‍ശം.

കള്ളപ്പണം തടയാനുള്ള മാർഗം

കള്ളപ്പണം തടയാനുള്ള മാർഗം

നോട്ട് നിരോധനത്തിനെ വനോളം പുകഴ്ത്താനും മോദി മറന്നില്ല. നോട്ട് നിരോധനത്തിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. എന്നാൽ ചിലയാളുകൾക്ക് മാത്രമാണ്. അവരാണ് നവംബർ 8ന് കരിദിനമായി ആചരിക്കുന്നത്.കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാൽ നോട്ട് നിരോധനത്തിലൂടെ എൻഡിഎ സർക്കാരിന് അതു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

വിജയം കോൺഗ്രസിനു തന്നെ

വിജയം കോൺഗ്രസിനു തന്നെ

നോട്ട് നിരോധവനും ജിഎസ്ടിയും ഹിമാചലിൽ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി വീരഭഭ്രസിങ്. കേന്ദ്ര സർക്കാരിന്റെ രണ്ടു പദ്ധതികൾ കാരണം ജനങ്ങൾ അങ്ങേയറ്റം ദുരിതം അനുഭവിച്ചു. അതിനുള്ള മറുപടി ജനങ്ങൾ ഹിമാചൽ തിരഞ്ഞെടുപ്പിലൂടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിൽ വികസനം നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും വിജയം നേടുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും വിരേഭഭ്ര സിങ് പറഞ്ഞു.

നവംബർ 9 ന് ജനവിധി തേടും

നവംബർ 9 ന് ജനവിധി തേടും

68 അംഗം നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നവംബർ 9 നു നടക്കും. ഫലപ്രഖ്യാപനം ഡിസംബർ 18നാണ് ആയിരിക്കും. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാനാണ് വോട്ടെണ്ണൽ തീയതി നീട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു

English summary
With just four days left before Himachal Pradesh goes to polls, Prime Minister Narendra Modi on Sunday mocked the Opposition saying the party has already left the battlefield and it is a one-sided contest in the upcoming elections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്