രാജ്യത്തെ ആദ്യ സോളാര്‍ കോടതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഖുന്തി: രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡില്‍ ഉദ്ഘാനം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് 180 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന റൂഫ്‌ടോപ് സോളാര്‍ ഫോട്ടോവോള്‍ട്ടായിക് സിസ്റ്റം സ്ഥാപിച്ചത്.
കോടതിക്കു ചേര്‍ന്നുള്ള ജില്ലാ കളക്ടറേറ്റിലേക്കും സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുക. കോടതിയും കളക്ടറേറ്റും 90 കിലോവാട്ട് വൈദ്യുതി വിഭജിച്ച് എടുക്കാനാണ് ധാരണ. ഖുന്തിയിലെ കോടതിയാണ് രാജ്യത്തെ ആദ്യ സോളാര്‍ വൈദ്യുതി ഉപയോഗിക്കുന്ന കോടതിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനത്തില്‍ തന്നെ ഇത്തരം ഒരു സംരഭം തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ക്ക് ഈ സുദിനത്തില്‍ നല്‍കുന്ന ഒരു സമ്മാനം കൂടിയാണിത്. അവരോടുള്ള ആദരസൂചകമായി ഇത്തരത്തിലുള്ള ഒരു സംരഭത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യവസായങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 212 കോടി രൂപയുടെ മെഗാ മുദ്ര യോജന എന്ന ലോണ്‍ മേളയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷത്തിലധികം പുതു സംരഭകര്‍ക്ക് ലോണ്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലോണ്‍ പദ്ധതി സംസ്ഥാനത്തെ യുവജനങ്ങളുടെ വ്യവസായ താത്പര്യം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications