Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി അടയ്ക്കുന്നവര്‍ക്ക് റിവാര്‍ഡ്: മോദി

അഹമ്മദാബാദ്: അധികാരത്തിലെത്തിയാല്‍ നിലവിലുള്ള നികുതി സമ്പ്രദായത്തില്‍ പൊളിച്ചെഴുത്ത് നടത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി. ബുധനാഴ്ച ആരംഭിച്ച ചായ് പെ ചര്‍ച്ച എന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള യുവാവിന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി നിലപാട് വ്യക്തമാക്കിയത്.

അധികാരത്തിലെത്തിയാല്‍ കള്ളപ്പണത്തിനെതിരേ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. ഇന്ത്യയിലും വിവിധ വിദേശബാങ്കുകളിലും സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും.

Narendra Modi

ശമ്പളക്കാരായ മധ്യവര്‍ഗ്ഗം മാത്രമാണ് സര്‍ക്കാറിന് കൃത്യമായി നികുതി നല്‍കുന്നത്. സോഴ്‌സില്‍ നിന്നു കട്ട് ചെയ്യുന്നതില്‍ പാവങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗമില്ല. അതുകൊണ്ട് തന്നെ പിടിച്ചെടുക്കുന്ന കള്ള പണത്തില്‍ നിന്നും അഞ്ചു മുതല്‍ പത്തു ശതമാനം വരെ ശമ്പളക്കാര്‍ക്ക് റിവാര്‍ഡായി നല്‍കണമെന്നാണ് അഭിപ്രായം.

മോദിയുടെ ചായ് പെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കേരളത്തിലും നാലു വേദികള്‍ ഒരുക്കിയിരുന്നു. എംജി റോഡിലെ പൈ ദോശ സെന്റര്‍, എളമക്കര ഭഗവതി കഫെ, വടുതല വിനായക കഫെ, വരാപ്പുഴ തേവര്‍ കാട് എന്നിവിടങ്ങളിലാണ് ഇതൊരുക്കിയത്. പൈ ദോശ സെന്ററില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് കേരളത്തിലെ ചായ് പെ ചര്‍ച്ച ഉദ്ഘാടനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+