കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകള്‍, കര്‍ഷക വരുമാനം, ബുള്ളറ്റ് ട്രെയിന്‍; നടപ്പാവാന്‍ ബാക്കിയായി മോദിയുടെ 2022ലെ വാഗ്ദാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എന്നാല്‍ പതിവില്ലാത്ത വിധം വന്‍ പ്ലാനുമായിട്ടാണ് അദ്ദേഹമെത്തിയത്. ടെലിപ്രോംപ്റ്റര്‍ ഇല്ലാതെയാണ് ഇന്ന് അദ്ദേഹം സംസാരിച്ചത്. അടുത്ത വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് നടപ്പാക്കാന്‍ അദ്ദേഹത്തിന് പ്ലാനുണ്ടെന്ന് അതില്‍ നിന്ന് വ്യക്തമായി മനസ്സിലാവും.

കോണ്‍ഗ്രസ് കൊണ്ടുവന്ന സംസ്‌കാരത്തെ അടിമുടി മാറ്റാനുള്ള ഒരു ശ്രമമാണ് മോദി നടത്തുന്നത്. എന്നാല്‍ മോദിക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. 2022 വരെ പറഞ്ഞ കാര്യങ്ങള്‍ പോലും മോദി നടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിക്കുന്നത്.

1

2022ല്‍ മോദി നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങളില്‍ നല്ലൊരു ശതമാനവും ഇപ്പോഴും നടപ്പായിട്ടില്ല. അതൊക്കെ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൗസിംഗ് പദ്ധതി, കര്‍ഷകരുടെ വരുമാനം, എന്നിവയൊക്കെ മോദി മറന്നുപോയോ എന്നാണ് ചോദ്യം. എന്നാല്‍ ഇതെല്ലാം 20417ലേക്ക് മാറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. 2022 വരെ എന്ത് നടപ്പാക്കി എന്നത് പരിഗണിക്കാതെ, ഇതേ കാര്യങ്ങള്‍ 2047ലേക്ക് മാറ്റിയെന്നാണ് ട്രോള്‍. യഥാര്‍ത്ഥത്തില്‍ നാല് വര്‍ഷം മുമ്പ് മോദി ആവേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ ഒന്നും പ്രാരംഭ ഘട്ടത്തിലേക്ക് പോലും കടന്നിട്ടില്ല.

2

2018 ജൂണില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം ലഭിച്ചവരുമായി മോദി ആശയവിനിമയം നടത്തിയിരുന്നു. അന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും 2022ഓടെ വീട് ലഭ്യമാക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇഷ്ടികയും കുമ്മായവും മാത്രമല്ല. ജീവിതത്തിലെ സ്വപ്‌നങ്ങളും, മികച്ച നിലവാരത്തിലുള്ള ജീവിത സാഹചര്യവും ഒരുക്കുകയാണ് ഈ സ്‌കീമിന്റെ പ്രധാന ലക്ഷ്യം. എല്ലാ ഇന്ത്യക്കാര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീടുണ്ടായിരിക്കുമെന്നും മോദി പറഞ്ഞിരുന്നു.

3

6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!

വീട് വെക്കാനുള്ള ആനുകൂല്യം ആവാസ് യോജന ഗുണഭോക്താക്കള്‍ക്ക് നമോ ആപ്പിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഭവന മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം അര്‍ബന്‍ ഹൗസിങ് സ്‌കീം പ്രകാരം വെറും 61 ലക്ഷം വീടുകളാണ് നിര്‍മിച്ചത്. അനുവദിച്ചത് 1.22 കോടി വീടുകളാണ്. അനുവദിച്ചതില്‍ വെറും പകുതി വീടുകള്‍ മാത്രമാണ് നിര്‍മിച്ചതെന്ന് വ്യക്തം. വാഗ്ദാനങ്ങള്‍ ഇനിയുമുണ്ട്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞിരുന്നു. ബജറ്റില്‍ കൂടുതല്‍ തുക വിലയിരുത്തുമെന്നും, പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം ഇന്‍ഷുറന്‍സ് നല്‍കിയും കര്‍ഷകരെ പരിപോഷിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

4

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

2014ല്‍ കര്‍ഷകരുടെ ശരാശരി വരുമാനം 6426 ആണ്. 2021ല്‍ 10218 ആയി. എസ്ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ വരുമാനം 1.3 മടങ്ങ് മുതല്‍ 1.7 മടങ്ങ് വരെ 2022ല്‍ വര്‍ധിച്ചതായി പറയുന്നുണ്ട്. ഇത് 2018 മുതലുള്ള കണക്കാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. അഞ്ച് ട്രില്യണ്‍ സമ്പദ് ഘടനയൊക്കെ മോദി മറന്ന് പോയോ എന്നാണ് വല്ലഭിന്റെ ചോദ്യം. വ്യാജ വാഗ്ദാനങ്ങളുടെ സംസ്‌കാരം എന്നാണ് അവസാനിക്കുക. വാഗ്ദാനങ്ങളുടെ അന്തിമ തിയതി മോദി നീട്ടിയതാണോ എന്ന് അദ്ദേഹം ചോദിച്ചു.

5

2022ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയുടെ മകളെയോ മകനെയോ ആയിരിക്കും ബഹിരാകാശത്തേക്ക് അയക്കുക. കൈയ്യില്‍ നമ്മുടെ ദേശീയ പതാക ഉണ്ടാവുമെന്നും പ്രഖ്യാപിച്ചിരുന്നു. സൂറത്തിനും ബിലിമോറയ്ക്കും ഇടയില്‍ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ വൈകാതെ തന്നെ തന്നെ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് 2026ല്‍ മാത്രമാണ് സാധ്യമാകുക.

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

English summary
narendra modi not fulfilled his 2022 promisess, social media remind him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X