കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കാമില്‍ നിന്നും സ്‌കില്ലിലേക്ക് - ഇത് മോദി സ്‌റ്റൈല്‍

Google Oneindia Malayalam News

ദില്ലി: പ്രതീക്ഷകളും പ്രഖ്യാപനങ്ങളും നിറഞ്ഞ ഘനഗംഭീരമായ പ്രസംഗത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ തന്റെ നയം വ്യക്തമാക്കി. അഴിമതിയുടെ നാട് എന്നതില്‍ നിന്നും കഴിവുകളുടെ നാട് എന്നതിലേക്കാണ് ഇന്ത്യയുടെ യാത്രയെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നല്‍കിയ മറുപടിയില്‍ മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥികളായിരുന്നു തങ്ങളെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷയാണ് തങ്ങള്‍. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. പാവപ്പെട്ടവരുടെ സര്‍ക്കാരാണ് ഇത്. സ്വതാന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ എല്ലാവര്‍ക്കും വീട് എന്നതാണ് നമ്മുടെ സ്വപ്‌നം. വികനവും വൃത്തിയുമാണ് രാജ്യത്തിന് വേണ്ടത്. ഗാന്ധിജിയുടെ നൂറ്റിയന്‍പതാം ജന്മദിനത്തിലെങ്കിലും ഒരു വൃത്തിയുള്ള ഇന്ത്യ നമ്മള്‍ അദ്ദേഹത്തിന് നല്‍കണം.

Modi in Loksabha

ക്രിക്കറ്റിന് വേണ്ടി നമ്മള്‍ക്ക് ഒരുമിക്കാമെങ്കില്‍ വികസനത്തിന് വേണ്ടിയും ഒരുമിക്കാന്‍ നമുക്ക് സാധിക്കും. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമുണ്ടായാല്‍ പോര, വൈദഗ്ധ്യമാണ് വേണ്ടത്. അഴിമതി നിറഞ്ഞ രാജ്യം എന്ന ദുഷ്‌പേരില്‍ നിന്നും വൈദഗ്ധ്യത്തിന്റെ രാജ്യം എന്ന സല്‍പ്പേരിലേക്കാണ് നമ്മുടെ യാത്ര. ഗുജറാത്ത് മോഡലിനെക്കാള്‍ നല്ലതാണ് തമിഴ്‌നാട് മോഡല്‍ എന്ന് ഒരുവിഭാഗം പറയുന്നു. അത്തരം മത്സരങ്ങളെ നമ്മള്‍ സ്വാഗതം ചെയ്യണം.

ഉത്തര്‍പ്രദേശിലെ ബലാത്സംഗങ്ങളെയും പുനെയിലെ കൊലപാതകത്തെയും മോദി അപലപിച്ചു. ബലാത്സംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി രാഷ്ട്രീയ നേതാക്കള്‍ അത് തടയാന്‍ നോക്കണം. രാജ്യത്തിന്റെ അമ്പത് ശതമാനം ജനസംഖ്യയും 35 വയസ്സില്‍ താഴെയുള്ളവരാണ്. യുവത്വത്തിന്റെ ശക്തി നമ്മള്‍ തിരിച്ചറിയണം. ലാബിലല്ല മണ്ണിലാണ് കാര്‍ഷിക സര്‍വ്വകലാശാലകള്‍ വേണ്ടത്.

English summary
We have to present India as a skilled India not a scam India - Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X