Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ഡിഗ്രി വെളിപ്പെടുത്തേണ്ടതില്ല; കെജ്രിവാളിന് 25000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഗുജറാത്ത് ഹൈക്കോടതി. ഇത് സംബന്ധിച്ച മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. മാത്രമല്ല പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയും കോടതി ചുമത്തി.

മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പിഎംഒയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോടും ഗുജറാത്ത് സര്‍വകലാശാലയിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും പിഐഒമാരോടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കുകയാണ് എന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് പറഞ്ഞു.

narendra modi

ഈ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാലയാണ് അപ്പീല്‍ നല്‍കിയത്. 1978-ല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും 1983-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന വാദം കേള്‍ക്കലില്‍ സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഒന്നും മറച്ചുവെക്കാനില്ലെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വാദിച്ചിരുന്നു.

ജനാധിപത്യത്തില്‍ ഭരണാധികാരി ഡോക്ടറോ നിരക്ഷരനോ എന്ന വ്യത്യാസമില്ല എന്നും ഈ വിഷയത്തില്‍ ഒരു പൊതു താല്‍പ്പര്യവും ഉള്‍പ്പെടുന്നില്ല എന്നുമായിരുന്നു തുഷാര്‍ മേത്ത പറഞ്ഞത്. മാത്രമല്ല ഹര്‍ജിയിലെ ആവശ്യം അദ്ദേഹത്തിന്റെ സ്വകാര്യതയെ പോലും ബാധിക്കുന്നതാണ് എന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിരുന്നു. ആരുടെയെങ്കിലും ബാലിശവും നിരുത്തരവാദപരവുമായ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെടാനാകില്ല.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം

ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൊതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതായിരിക്കണം എന്നതാണ് വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ എന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. താന്‍ പ്രഭാതഭക്ഷണമായി എന്താണ് കഴിച്ചത് എന്ന് അവര്‍ക്ക് ചോദിക്കാന്‍ കഴിയില്ല എന്നും തുഷാര്‍ മേത്ത പറഞ്ഞത്. അതേസമയം അരവിന്ദ് കെജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്സി കവീനയാണ് ഹാജരായിരുന്നത്.

ഹര്‍ജിയില്‍ ഉള്ളത് ബാലിശവും നിരുത്തരവാദപരവുമായ ജിജ്ഞാസ അല്ല എന്ന് കവീന പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍, തങ്ങള്‍ ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് എന്നും അദ്ദേഹത്തിന്റെ മാര്‍ക്ക് ഷീറ്റ് അല്ല എന്നും പേഴ്‌സി കവിന പറഞ്ഞു.

മോദി രാജീവ് ശുക്ലയുമായി നടത്തിയ അഭിമുഖം നെറ്റില്‍ ലഭ്യമാണ് എന്നും അല്ലാതെ അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് തങ്ങള്‍ അദ്ദേഹത്തിന്റെ ബിരുദത്തിന്റെ പകര്‍പ്പ് അന്വേഷിച്ചക്കുന്നത് എന്നും പേഴ്‌സി കവീന വ്യക്തമാക്കി. മോദി ഡിഗ്രിയുള്ള ആളാണെങ്കില്‍ പോലും അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകനോ കൂടെ പഠിപ്പിച്ച സുഹൃത്തുക്കളോ ഇതുവരെ മുന്നോട്ട് വരാത്തത് എന്താണ് എന്ന് പ്രതിപക്ഷം നിരവധി തവണ ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+