കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ത്രിമാന റാലിക്ക് ചെലവിട്ടത് 60 കോടി രൂപ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചരിത്രം തിരുത്തി എഴുതിയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വിജയം കൊയ്തത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളായിരുന്നു മോദി രംഗത്തിറക്കിയത്. അതില്‍ ഒന്നായിരുന്നു ത്രിമാന(3ഡി) റാലി.

രാജ്യത്തിന്റെ മുക്കിലും മൂലയിലും നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ത്രിമാന റാലി എന്ന പരിപാടി നടത്തിയത്. ഒരു സ്ഥലത്തെ പ്രസംഗം ത്രിമാന രൂപത്തില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്നതായിരുന്നു ഇത്. ത്രിമാന റാലി നടത്തിയതല്ല പ്രശ്‌നം, അതിനായി ചെലവഴിച്ച തുകയാണ്.

Narendra Modi

അറുപത് കോടി രൂപയാണത്രെ ഇത്തരത്തിലുള്ള പ്രചാരണത്തിന് വേണ്ടി മാത്രം ബിജെപി ചെലവഴിച്ചത്. പ്രസംഗം ഇത്തരത്തില്‍ സംപ്രേഷണം ചെയ്യുന്നതിനായുള്ള ലൈസന്‍സ് ഫീസ് മാത്രം രണ്ട് മാസത്തേക്ക് 10 കോടി രൂപ ആയി എന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയെ ഏറ്റവും നന്നായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച നേതാവായിരുന്നു മോദി. അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ ശ്രമിച്ച മറ്റ് നേതാക്കള്‍ക്ക് പക്ഷേ അതുകൊണ്ട് വലിയ ഗുണമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല.

ത്രിമാന റാലി എന്ന പരിപാടി മോദി ആദ്യമായിട്ടല്ല നടത്തുന്നത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ പ്രചാരണതന്ത്രം ഉപയോഗിച്ചിട്ടുണ്ട്. അന്ന് 25 നഗരങ്ങളിലായി 53 സ്ഥലങ്ങളിലാണ് മോദിയുടെ പ്രസംഗം ത്രിമാന രൂപത്തില്‍ എത്തിയത്. ഇത് ഗിന്നസ് റെക്കോര്‍ഡ് ആയിരുന്നു.

English summary
BJP spent Rs 60 crore on Narendra Modi's 3D rallies during Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X