ലാൽ ജി രാജ്യത്തിന് വേണ്ടി നമുക്ക് ഒന്നായി പ്രവർത്തിക്കാം; ലാലേട്ടന് മോദിയുടെ കത്ത്

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ദില്ലി: സെപ്റ്റംബർ 15 ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിക്ക് മോഹൻലാലിന്റെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബറിൽ ആരംഭിച്ച് ഒക്ടോബർ 2 ന് അവസാനിക്കുന്ന സ്വച്ഛ്ത് ഹി സേവ പ്രചരണ പരിപാടിക്കാണ് മോഹൻലാലിന്റെ പിന്തുണ തേടി മോദി കത്തയച്ചിരിക്കുന്നത്.

modi

വിവിധ വിഭാഗങ്ങളുടെ കൂട്ടയ്മയിലൂടെ മാത്രമേ രാജ്യത്ത് വൃത്തി സാധ്യമാകുകയുള്ളൂ. ഗാന്ധിജിയുടെ സ്വപ്ന പദ്ധതിയിൽ ഏവരും പങ്കളിയാകേണ്ടതുണ്ട്. ഇക്കാര്യം മനസിൽ വെച്ചു കൊണ്ട് ഇന്ത്യൻ ജനത ഈ പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. വൃത്തി ഹീനമായ ചുറ്റുപാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവർക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സേവനമാണിതെന്നും മോദി കത്തിൽ പറയുന്നുണ്ട്. സമൂഹത്തിൽ വൻ തോതിലുള്ള മാറ്റം കൊണ്ടു വരാൻ സിനിമയ്ക്ക് സാധിക്കും ഏറെ ആരാധകരുള്ള നടനായ മോഹൻലാലിന് ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടു വരാൻ കഴിയുമെന്നും മോദി കത്തിൽ പറയുന്നുണ്ട്. നരേന്ദ്രമോദി മൊബൈൽ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തിൽ മോദി പറയുന്നുണ്ട്.

തീവണ്ടിയിൽ ഭക്ഷണം മോശമാണോ...ഉടനടി വിവരം അറിയിക്കാം; ടാബ് ലറ്റ് സംവിധാവുമായി റെയിൽവേ

മോദിയുടെ കത്ത്
സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നുണ്ട്. ശുചിത്വ സന്ദേശം രാജ്യമൊട്ടുക്കും എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന ശുചിത്വ പ്രചാരണ പരിപാടികൾ നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ കേരളത്തിലെ പ്രചാരണത്തിനാണ് മോഹൻലാലിന്റെ പിന്തുണ തേടിയത്.യുപിയലെ ഈശ്വരി ഗ്രാമത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
narendramodi seeks support from molanlan in swachhata hi seva campaign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്