കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമര്‍ അബ്ദുള്ള യുപിഎ വിടുന്നു?

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള യു പി എ ബാന്ധവം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി സൂചന. വാര്‍ത്താ ചാനലായ സി എന്‍ എന്‍ - ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം അധികകാലം ഉണ്ടാകില്ലെന്ന സൂചന ഒമര്‍ പുറത്തുവിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. ഇരുപാര്‍ട്ടികള്‍ക്കും ശക്തിയുള്ള ചിലയിടങ്ങളില്‍ സഖ്യം ഫലപ്രദമാകില്ല എന്ന തിരിച്ചറിവാണ് ഇതിന് കാരണമായി ഒമര്‍ പറയുന്നത്. രണ്ട് പാര്‍ട്ടിക്കാര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്.

omar-abdullah

തങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സഖ്യത്തിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് പാര്‍ട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കും എന്നാണ് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ അഭിപ്രായം. അത് മാത്രമല്ല, കോണ്‍ഗ്രസ് വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റുകയുമില്ല.

ആഭ്യന്തര വിഷയങ്ങളില്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒമര്‍ അബ്ദുള്ള യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ഇതും നാഷണല്‍ കോണ്‍ഫറന്‍സ് യു പി എയ്ക്ക് പുറത്തേക്ക് പോകാനൊരുങ്ങുന്നു എന്ന സൂചന നല്‍കിയിരുന്നു.

നേരത്തെ എന്‍ ഡി എ സഖ്യകക്ഷിയായി കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന പാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. നരേന്ദ്രമോഡി പ്രഭാവം അലയടിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരിക്കല്‍കൂടി പഴയ ലാവണത്തിലെത്തിയാലും അത്ഭുതപ്പെടാനില്ല. നരേന്ദ്രമോഡിയെ ചായവില്‍ക്കാന്‍ ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ ഒമര്‍ പരസ്യമായി വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

English summary
National Conference leader Omar Abdullah hints at split in UPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X