ദേശീയ ചലച്ചിത്ര പുരസ്കാരം; ഉള്ളൊഴുക്ക് മികച്ച മലയാളം സിനിമ: ഉര്‍വശിക്കും വിജയരാഘവനും പുരസ്കാരം
ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാളം സിനിമ. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും (പൂക്കാലം) മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) നേടി. 2023 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറിന് ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചത്.
മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ട്വല്‍ത് ഫെയ്ല് എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ജവാന് എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനുമാണ് മികച്ച നടന്മാര്ക്കുള്ള പുരസ്കാരം പങ്കിട്ടത്. 33 വര്‍ഷത്തെ സിനിമാ കരിയറില്‍ ഷാരൂഖ് ഖാന് ഇതാദ്യമായിട്ടാണ് ദേശീയ പുരസ്കാരം ലഭിക്കുന്നത്.

ഉര്‍വശിക്ക് ഉള്ളൊഴുക്കിലൂടെ ലഭിച്ചത് രണ്ടാമത്തെ ദേശീയ പുരസ്കാരമാണ്. 2005 ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. പാര്‍വതി തിരുവോത്തും ഈ സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഉള്ളൊഴുക്ക് സിനിമയ്ക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും സ്വന്തം കഥാപാത്രത്തിന് പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉര്‍വശി പ്രതികരിച്ചു. അവാര്‍ഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും പുരസ്കാരത്തില്‍ സന്തോഷമുണ്ടെന്നും വിജയരാഘവന് പറഞ്ഞു.
വിജയരാഘവന് ആദ്യമായാണ് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഗുജറാത്തി ചിത്രമായ വാഷിലെ അഭിനയത്തിന് ജാനകി ബോഡിവാലയും ഉര്‍വശിക്കൊപ്പം മികച്ച സഹനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം മിഥുന് മുരളിക്കാണ് (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം മലയാളചിത്രം 2018 നും ലഭിച്ചു. ജൂഡ് ആന്റണി ജോസഫാണ് 2018 സംവിധാനം ചെയ്തത്. മലയാളിയായ സച്ചിന് സുധാകരന് അനിമല്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ശബ്ദ ലേഖനത്തിന് പുരസ്കാരം നേടി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകനായ എംകെ രാംദാസ് സംവിധാനം ചെയ്ത നെകല് - ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. കേരളത്തിലെ തനതു നെല്‍വിത്തുകളുടെ സംരക്ഷകന്‍ എന്നറിപ്പെടുന്ന കര്‍ഷകനായ ചെറുവയല്‍ രാമന്റെ ജീവിതവും വയനാട്ടിലെ കര്‍ഷകരുടെ ജീവിതവും പകര്‍ത്തിയ ഡോക്യുമെന്ററിയാണിത്.
അനിമല്‍ എന്ന ചിത്രത്തിലൂടെ റീ റെക്കോഡിങ് മികവിന് എംആര്‍ രാജകൃഷ്ണനും പ്രത്യേക പരാമര്‍ശം നേടി. പാര്‍ക്കിംഗാണ് മികച്ച് തമിഴ് ചിത്രം.
മികച്ച നടനുള്ള പുരസ്കാരത്തിന് വിജയരാഘവനെയും പരിഗണിച്ചിരുന്നു. കേരളത്തില്‍ ഏറെ വിവാദമായ ചിത്രം ദ കേരളാ സ്റ്റോറി സംവിധാനം ചെയ്ത സുദിപ്തോ സെന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് വരും ദിവസങ്ങളില്‍ വിവാദമാകുമെന്ന സൂചനകളും വരുന്നുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും ഈ ചിത്രം നേടി. 2023 മെയില്‍ റിലീസായ ചിത്രം വ്യാപകമായ വിമര്‍ശനം നേരിട്ടിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications