Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണൽ ഹെറാൾഡ് കേസ്; കോൺഗ്രസ് മാർച്ചിന് അനുമതിയില്ല, പ്രതിഷേധിച്ച പ്രവർത്തകർ കസ്റ്റഡിയിൽ

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നേതാക്കൾക്ക് പിൻതുണ അറിയിച്ചു കൊണ്ടായിരുന്നു കോൺ ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേ സമയം കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ രാഹുൽ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

കോൺ ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഏജൻസിയുടെ ഓഫീസിന് സമീപം പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. സാമുദായിക, ക്രമസമാധാന നില ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺ ഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

congressarrest

തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്നും ബിജെപി പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺ ഗ്രസ് നേതാക്കൾ കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺ ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കേന്ദ്ര ഏജൻസി സമൻസ് അയച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനാൽ നേരത്തെ തന്ന സമയത്ത് ഹാജരാകാൻ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും സോണിയ അറിയിച്ചിരുന്നു. ഇത് അനുസരിച്ച് ജൂൺ 23 ന് ഏജൻസിക്ക് മുന്നിൽ ഹാജരാകണം എന്നാണ് പുതിയ സമൻസിൽ ഇഡി അറിയിച്ചിരിക്കുന്നത്.

നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ്‌ അന്വേഷണം നടക്കുന്നത്. ഓഹരിയുടമകളുടെ പാറ്റേൺ, സാമ്പത്തിക ഇടപാടുകൾ, പ്രമോട്ടർമാരുടെ പങ്ക് എന്നിവ മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമാണ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഗാന്ധികുടുംബത്തേയും ചോദ്യം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. 2010ൽ 50 ലക്ഷം രൂപയ്‌ക്ക്‌ എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന്‌ കൈമാറിയത്‌ വിവാദമായിരുന്നു. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ്‌ 50 ലക്ഷത്തിന്‌ വൈഐഎൽ ഏറ്റെടുത്തത്‌.

ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതിനെതിരെ നിയമനടപടി സ്വീകരിച്ചത്. 2013ൽ ഇദ്ദേഹം ഇതിനെതിരെ പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി. എന്നാൽ കേസിൽ പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്ത് തീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായത് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

അനശ്വര... പുത്തന്‍ ലുക്കിലാണല്ലോ; ഫോട്ടോഷൂട്ട് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+