നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയും രാഹുലും വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകണം
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വിചാരണകോടതിയില്‍ ഹാജരാകാന്‍ ദില്ലി ഹൈക്കോടതി. സമന്‍സിനെതിരെ സോണിയയും രാഹുലും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ ഇരുവരും ദില്ലി പട്യാല കോടതിയില്‍ ഹാജരാകേണ്ടിവരും.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോടതി മുമ്പാകെ ഹാജരാകണമെന്ന് വിചാരണകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രം രാഹുലിന്റേയും സോണിയുടേയും നേത്യത്വത്തിലുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് ഏറ്റെടുക്കുമ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 90.25 കോടി രൂപ വായ്പ കോണ്‍ഗ്രസ് എഴുതിതള്ളിയതായി ജഡ്ജി സുനില്‍ ഗൗര്‍ നിരീക്ഷിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നിയമം ലംഘിച്ച് സോണിയയും രാഹുലും പ്ത്രത്തിന്റെ ഓഫീസടക്കം വിലമതിക്കുന്ന വസ്തുക്കള്‍ തട്ടിയെടുത്തു എന്നാണ് സ്വാമിയുടെ ആരോപണം.
1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. സ്വാതന്ത്ര സമരത്തില്‍ ഈ പത്രം മുഖ്യ പങ്ക് വഹിച്ചു. എന്നാല്‍ സ്വാതന്ത്ര സമരത്തിന് ശേഷം പത്രം നഷ്ടത്തിലാവുകയായിരുന്നു. അതിനെതുടര്‍ന്ന് 2008ല്‍ സോണിയ ഗാന്ധി പത്ര പ്രസിദ്ധീകരണം നിര്‍ത്തുകയായിരുന്നു.
2010ല്‍ കമ്പനിയെ സോണിയയും രാഹുലും ഏറ്റെടുക്കുമ്പോള്‍ മൂല്യം കുറച്ചുകാണിച്ചു എന്നാണ് കേസ്. എന്നാല്‍ ജില്ലി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരുവരും.












Click it and Unblock the Notifications