Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെത്താന്‍ പണമില്ലെങ്കില്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത തരാം... പിസി ജോര്‍ജിന് മറുപടി!!

ദില്ലി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ ഏറ്റവും മോശമായ രീതിയിലായിരുന്നു പിസി ജോര്‍ജ് അപമാനിച്ചത്. അവര്‍ അഭിസാരികയാണെന്ന അര്‍ത്ഥത്തില്‍ സംസാരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ വമ്പന്‍ പ്രക്ഷോഭങ്ങള്‍ ദേശീയ തലത്തില്‍ വരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്തായാലും എംഎല്‍എ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. പിസിയെ വിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. പിസി ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞിരുന്നു അവര്‍.

എന്നാല്‍ ദില്ലിയിലെത്തണമെങ്കില്‍ യാത്രാ ബത്ത് വേണമെന്നും അതല്ലെങ്കില്‍ അവര്‍ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു പിസിയുടെ മറുപടി. വനിതാ കമ്മീഷന് ഒന്നും ചെയ്യാനാവില്ലെന്നും അവരെന്റെ മൂക്ക് ചെത്തുമോ എന്നായിരുന്നു പിസിയുടെ പരിഹാസം. എന്തായാലും ഇതിന് മറുപടിയുമായി എത്തിയിട്ടുണ്ട് കമ്മീഷന്‍. യാത്രാബത്ത നല്‍കാമെന്ന് തന്നെയാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിവാദമുണ്ടാക്കിയിട്ടും ധിക്കാരപരമായ നിലപാട് തുടരുന്ന പിസിക്കെതിരെ നടപടി തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്.

പണമില്ലെങ്കില്‍ പറഞ്ഞാല്‍ മതി

പണമില്ലെങ്കില്‍ പറഞ്ഞാല്‍ മതി

ദില്ലിയില്‍ എത്രയും പെട്ടെന്ന് എത്തണമെന്നാണ് വനിതാ കമ്മീഷന്റെ കടുംപിടുത്തം. അതിന് പണമില്ലെങ്കില്‍ രേഖ കാണിച്ചാല്‍ യാത്രാബത്ത നല്‍കാം. പിസിക്ക് ദേശീയ വനിതാ കമ്മീഷന്റെ നിയമം അറിയില്ലെന്നും ഇരയെ അധിക്ഷേപിച്ച ജോര്‍ജില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖാ ശര്‍മ പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

സ്ത്രീ സുരക്ഷ അവതാളത്തിലാണ്

സ്ത്രീ സുരക്ഷ അവതാളത്തിലാണ്

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി അവതാളത്തിലാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നു. തുടര്‍ച്ചയായിട്ടാണ് സ്ത്രീകള്‍ക്കെതിരെ ഇവിടെ അതിക്രമമുണ്ടാകുന്നത്. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയാല്‍ കൂടിക്കാഴ്ച്ച നടത്തും. പികെ ശശിക്കെതിരായ പീഡന പരാതിയില്‍ യുവതി സഹായം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. അതേസമയം രാഷ്ട്രീയം നിറഞ്ഞു നില്‍ക്കുന്ന പ്രസ്താവനകളാണ് അവരില്‍ നിന്ന് പരോക്ഷമായി ഉണ്ടായിരിക്കുന്നത്.

പിസിക്കെതിരെ നടപടിയുണ്ടാവുമോ?

പിസിക്കെതിരെ നടപടിയുണ്ടാവുമോ?

പിസി ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മീഷന് അധികാരമില്ല. എന്നാല്‍ അതിന് ശുപാര്‍ശ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ല. പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള അവസരമാണിത്. സിവില്‍ കോടതിയുടേതിന് സമാനമായ അധികാരം വനിതാ കമ്മീഷനുണ്ട്. എന്നാല്‍ യാത്രാ ബത്ത അനുവദിക്കുന്ന രീതി അവര്‍ക്കില്ല. അതുകൊണ്ട് പിസിക്ക് പണം നല്‍കാനും അവര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാം.

 പ്രസ്താവന ഇങ്ങനെ

പ്രസ്താവന ഇങ്ങനെ

ടിഎയും ഡിഎയും അയച്ച് തരികയാണെങ്കില്‍ ദില്ലിക്ക് വരുന്ന കാര്യം ഞാന്‍ പരിഗണിക്കാം. കമ്മീഷന്റെ അധികാരം ഞാനൊന്ന് നോക്കട്ടെ. അതല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ. എനിക്ക് ദില്ലിയില്‍ പോകാന്‍ എത്ര രൂപ ചെലവാകും. അതേ നടപടിക്രമങ്ങള്‍ അവര്‍ ഇവിടെ നടത്തട്ടെ. അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല. എന്റെ മൂക്ക് അവര് ചെത്തുമോയെന്നായിരുന്നു പിസിയുടെ ധിക്കാരപരമായ മറുപടി. സെപ്റ്റംബര്‍ 20ന് ദില്ലിയില്‍ കമ്മീഷന്റെ ഓഫീസില്‍ നേരിട്ട് ഹാജരായി വിശീദകരണം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ബോളിവുഡില്‍ നിന്നും പ്രതിഷേധം

ബോളിവുഡില്‍ നിന്നും പ്രതിഷേധം

പിസിക്കെതിരെ ബോളിവുഡില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. നടി രവീണാ ടണ്ഡനാണ് പിസിയെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നടി സ്വരാ ഭാസ്‌കറും രംഗത്തെത്തിയിരുന്നു. തീര്‍ത്തും ലജ്ജാകരവും അരോചകവും. ഇന്ത്യയിലെ രാഷ്ട്രീയ മത ഇടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നു എന്നായിരുന്നു സ്വരയുടെ വാക്കുകള്‍. ഇത് ട്വിറ്ററില്‍ ട്രെന്‍ഡിങായിട്ടുണ്ട്.

റിപബ്ലിക്ക് ടിവിയിലും നാറി

റിപബ്ലിക്ക് ടിവിയിലും നാറി

വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പിസി റിപബ്ലിക്ക് ടിവിയിലും ചര്‍ച്ചയ്ക്ക് പോയിരുന്നു. എന്നാല്‍ അവിടെയും നാണം കെട്ടായിരുന്നു മടക്കം. പരാമര്‍ശത്തില്‍ മാപ്പുപറയുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു പിസിയുടെ മറുപടി. ഇത് അവതാകരയെ പ്രകോപിതയാക്കുകയും ചെയ്തു. എന്നാല്‍ പിസി ജോര്‍ജിന്റെ ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മ ഏറെ പരിഹാസ വിധേയമാവുകയും ചെയ്തു. അവതാരകയുടെ പല ചോദ്യങ്ങളും കൃത്യമായ മറുപടി നല്‍കാനാവാതെ ചിരിക്കുകയായിരുന്നു പിസി ജോര്‍ജ്.

വത്തിക്കാനയച്ച കത്ത് പുറത്ത്

വത്തിക്കാനയച്ച കത്ത് പുറത്ത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ വത്തിക്കാനയച്ച കത്തും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് മാര്‍പ്പാപ്പക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ബിഷപ്പ് പണം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ക്ക് സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് ഈ കത്തയച്ചത്. നടപടി ഇല്ലാത്തത് കൊണ്ടാണ് പോലീസിനെ സമീപിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്.

കഴുകന്‍ കണ്ണുകള്‍

കഴുകന്‍ കണ്ണുകള്‍

ഇരയായ കന്യാസ്ത്രീകളെ സ്ഥലം മാറ്റി പ്രതികാരം ചെയ്യുകയാണ് ഫ്രാങ്കോയുടെ പതിവ്. 20 കന്യാസ്ത്രീകളെയാണ് ഇങ്ങനെ പ്രതികാര ദാഹത്തോടെ സ്ഥലം മാറ്റിയത്. കഴുകന്റെ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്നും കത്തില്‍ കുറപ്പെടുത്തുന്നു. അതേസമയം മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകളാണ് പടിയിറങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഇതോടെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാത്ത സഭ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+