Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിലും കോണ്‍ഗ്രസില്‍ പോര്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് സിദ്ധു

അമൃത്സര്‍: ലോക്സഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മേലാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ സച്ചിന്‍ പൈറ്റാണ് തന്‍റെ മകന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാജയത്തിന് കാരണക്കാരന്‍ എന്ന് ഗെഹ്ലോട്ടും തിരിച്ചടിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല.

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മുന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ധുവും തമ്മിലുള്ള ശീതയുദ്ധം വീണ്ടും തെരുവിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് അമരീന്ദര്‍ വിട്ട് നിന്നു.

 പൊട്ടിത്തെറിയിലേക്ക്

പൊട്ടിത്തെറിയിലേക്ക്

തെരഞ്ഞെടുപ്പ് തൊട്ട് മുന്‍പുള്ള ദിവസമാണ് സിദ്ധുവിനെതിരെ അമരീന്ദര്‍ സിങ്ങ് രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാത്ത സിദ്ധുവിന്‍റെ നടപടികള്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് പ്രതികൂലമായി ബാധിച്ചെന്ന് അമരീന്ദര്‍ സിങ്ങ് തുറന്നടിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹത്തിലാണ് സിദ്ധു. സിദ്ധുവിനെതിരെ ഹൈക്കമാന്‍റ് നടപടി കൈക്കൊള്ളണം എന്നുവരെ അമരീന്ദര്‍ പറഞ്ഞു.

 വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

ഫലം വന്ന പിന്നാലെയും സിദ്ധുവിനെതിരെ വാളെടുത്ത് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് സമയത്തെ സിദ്ധുവിന്‍റെ പ്രവൃത്തികള്‍ അമരീന്തര്‍ സിങ്ങിന് മാത്രമല്ല,പാര്‍ട്ടി പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെ പോലും ബാധിച്ചെന്നായിരുന്നു പഞ്ചാബ് വനംമന്ത്രിയായ സധു സിംഗ് ധരംസോട്ട് ഉയര്‍ത്തിയ വിമര്‍ശനം.

 മറുപടിയുമായി സിദ്ധു

മറുപടിയുമായി സിദ്ധു

സിദ്ധുവിന്റെ കഴിവുകെട്ട ഭരണം നഗര മേഖലകളിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമായെന്നും അമരീന്ദര്‍ സിങ്ങ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നട്ടെല്ല് എന്ന പറയുന്നത് നഗരത്തിലെ വോട്ട് ബാങ്കാണ്. എന്നാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിദ്ധു പരാജയപ്പെട്ടെന്ന് അമരീന്ദര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയും ചെയ്തു. സിദ്ധുവിന്‍റെ വകുപ്പ് മാറ്റാനും അമരീന്ദര്‍ ആവശ്യപ്പെട്ടിരുന്നു.

 കാബിനറ്റ് യോഗം

കാബിനറ്റ് യോഗം

ഈ സംഭവങ്ങള്‍ക്കിടെയാണ് അമരീന്ദര്‍ സിങ്ങ് കഴിഞ്ഞ ദിവസം കാബിനറ്റ് യോഗം സംഘടിപ്പിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് സിദ്ധു വിട്ട് നിന്നു. പിന്നാലെ സിദ്ധു അമരീന്ദര്‍ സിങ്ങിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാനാണ് നേതൃത്വം തിടുക്കം കാണിച്ചതെന്ന് സിദ്ധു കുറ്റപ്പെടുത്തി.

 നഗര മേഖലകളില്‍

നഗര മേഖലകളില്‍

ഒരുകെട്ട് പേപ്പറുകളുമായാണ് സിദ്ധു മാധ്യമങ്ങളെ കണ്ടത്. നഗരകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടമായെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ നഗരമേഖലയില്‍ ഉള്ള 54 സീറ്റില്‍ 34 ലും കോണ്‍ഗ്രസ് ആണ് ജയിച്ചത്. ഇവിടുത്തെ 63 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചെന്നും സിദ്ധു പറഞ്ഞു.

 തള്ളി സിദ്ധു

തള്ളി സിദ്ധു

അമൃതസര്‍, ജലന്ധര്‍, ലുധിയാന, പാട്യാല എന്നിങ്ങനെ വലിയ നഗരങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയം നേടി.ഗ്രാമീണ മേഖലയില്‍ ആകെയുള്ള 63 സീറ്റുകളില്‍ 35 സീറ്റുകളാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞതെന്നും സിദ്ധു പറഞ്ഞു. നഗരവികസന മന്ത്രിയാണ് സിദ്ദു. നഗരങ്ങളിലെ തോല്‍വി അദ്ദേഹത്തിന്റെ ബാധ്യതയാണെന്ന രീതിയിലാണ് അമരീന്ദറിന്‍റെ കുറ്റപ്പെടുത്തല്‍.

 അമരീന്തറിന്‍റെ പരാമര്‍ശം

അമരീന്തറിന്‍റെ പരാമര്‍ശം

ഭട്ടിന്‍റയില്‍ സിദ്ദുവിന്റെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചെന്ന് അമരീന്ദര്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അമരീന്ദര്‍ പറഞ്ഞു. താന്‍ നഗരവികസനം ഏറ്റെടുക്കുമ്പോള്‍ തകര്‍ന്ന് കിടക്കുന്ന കപ്പലിന് സമാനമായിരുന്നു മന്ത്രാലയം. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+