കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും കോണ്‍ഗ്രസിന് തന്ത്രമോ? 'സിദ്ധു-അമരീന്ദര്‍ തര്‍ക്കത്തില്‍ നേട്ടം കൊയ്യാന്‍ പോവുന്നത് പാര്‍ട്ടി'

Google Oneindia Malayalam News

ദില്ലി: സമീപകാലത്ത് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹങ്ങള്‍ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചാബ്. 2017 ല്‍ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവജോത് സിങ് സിന്ധുവും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിരുന്നു. തര്‍ക്കം പലപ്പോഴായി പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

എട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നുഎട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നു

പിസിസി

ഒടുവില്‍ നവജോത് സിങ് സിന്ധുവിനെ പിസിസി അധ്യക്ഷനാക്കിയപ്പോള്‍ തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമെന്നായിരുന്നു ഹൈക്കമാന്‍ഡ് പ്രതീക്ഷ. എന്നാല്‍ അതിന് ശേഷവും ഇരു നേതാക്കളും തമ്മിലുള്ള ഉരസലുകള്‍ തുടരുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പ്രമുഖ നേതാക്കള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലുകള്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ തന്ത്രമാണോ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.

ബാര്‍ബി പാവ പോലെ സൂര്യ ജെ മേനോന്‍; ക്യൂട്ട് ലുക്ക്, പര്‍പ്പിളിലെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഹരീഷ് റാവത്ത്

ഇത്തരമൊരു സംശയത്തിലേക്ക് അവരെ എത്തിക്കുന്നത് പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ഏറ്റവും അവസാനമായി നടത്തിയ പ്രസ്താവനയാണ്. സംസ്ഥാന മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കാം പാട്ടിക്ക് ദോഷകരമാവും എന്നതിനെ അദ്ദേഹം പൂര്‍ണ്ണമായി തള്ളുകയാണ്.

പാര്‍ട്ടിക്ക് ഗുണം

ഇരുവരും തമ്മിലുള്ള പോര് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമരീന്ദറും സിദ്ധുവും തമ്മില്‍ യാതൊരു ഭിന്നതയുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും ഒരു തര്‍ക്കമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന രീതിയില്‍ മാത്രമേയുണ്ടാവുകയുള്ളുവെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്വന്തം അഭിപ്രായം

നേതാക്കള്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നത്‌കൊണ്ട് മാത്രമാണ് ജനങ്ങള്‍ക്ക് അവര്‍ പരസ്പരം പോരടിക്കുകയാണെന്ന് തോന്നുന്നത്. നിരവധി ധീരരന്‍മാര്‍ വസിക്കുന്ന നാടാണ് പഞ്ചാബ്. അവര്‍ തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പറയും. കോണ്‍ഗ്രസ് അത്തരത്തിലുള്ളൊരു ജനാധിപത്യ പാര്‍ട്ടിയാണ്. അത് നേതാക്കള്‍ പരസ്പരം പോരടിക്കുന്നതിന്റെ ഭാഗമാണെന്ന് കരുതുന്നത് തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

കർഷകരുടെ പ്രതിഷേധം

കർഷകരുടെ പ്രതിഷേധത്തില്‍ ഇടപെട്ടുകൊണ്ട് ഹരിയാനയിലെ ബിജെപി സർക്കാരിനേയും കേന്ദ്രത്തേയും റാവത്ത് രൂക്ഷമായി വിമർശിച്ചു. സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ബിജെപി "വലിയ സ്വപ്നങ്ങൾ" കാണിച്ചുകൊണ്ട് കർഷകരെ ആകർഷിച്ചു. എന്നാൽ അധികാരത്തിൽ വന്നതിനുശേഷം അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അമരീന്ദര്‍

അതേസമയം, അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിന്ധു പക്ഷത്തെ നേതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരിക്കൽ അമരീന്ദറിന്റെ വിശ്വസ്തനായിരുന്നു 62-കാരനായ കാബിനറ്റ് മന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് സിന്ധുവിന് വേണ്ടി മുഖ്യമന്ത്രിക്കെതിരായ കലാപത്തിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2017 ൽ

2017 ൽ അമരീന്ദർ മുഖ്യമന്ത്രിയായപ്പോൾ, ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുത്ത് രന്ധാവയെ ഉടൻ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ട മന്ത്രിസഭാ വികസനത്തില്‍ അമരീന്ദര്‍ അദ്ദേഹത്തിന് പരിഗണന നല്‍കിയില്ല. ഒടുവില്‍ 2018 ലാണ് ജയില്‍-സഹകരണ വകുപ്പിന്റെ ചുമതലകള്‍ നല്‍കുന്നത്.

ആഭ്യന്തര വകുപ്പ്

നേരത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രണ്‍ധാവയെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം അമീന്ദര്‍ സിങ് പക്ഷത്ത് നിന്നും മാറി സിന്ധു ചേരിയിലേക്ക് മാറിയത്. 2015 ൽ എന്‍ഡിഎ സര്‍ക്കാര്‍ കാലത്ത് സിഖ് പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിൽ ഉള്‍പ്പടെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര നടപടികള്‍ ഉണ്ടായില്ലെന്ന വിമര്‍ശനവും അദ്ദേഹവും ഉന്നയിച്ചിരുന്നു.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

 ഹരിയാന സര്‍ക്കാറിനെ വിറപ്പിച്ച് കര്‍ഷകര്‍: കര്‍ണാലില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍ ഹരിയാന സര്‍ക്കാറിനെ വിറപ്പിച്ച് കര്‍ഷകര്‍: കര്‍ണാലില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍

English summary
navjot singh sidhu-Amarinder Singh dispute will benefit Congress: Harish Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X