കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപ്റ്റനെ കൈവിട്ട് കോണ്‍ഗ്രസ് ക്യാമ്പ്, 62 എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം, പഞ്ചാബില്‍ വന്‍ ട്വിസ്റ്റ്

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ വന്‍ ട്വിസ്റ്റ്. നവജ്യോത് സിദ്ദു സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ നിരവധി നേതാക്കള്‍ കളം മാറ്റി ചവിട്ടുന്നു. ക്യാപ്റ്റനൊപ്പം നിന്ന പലരും സിദ്ദുവിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അമ്യത്സറില്‍ ഇന്ന് നടന്ന യോഗത്തില്‍ സിദ്ദുവിനൊപ്പം 62 എംഎല്‍എമാരാണ് എത്തിയത്. 77 എംഎല്‍എമാരെയും സിദ്ദു ക്ഷണിച്ചിരുന്നു. പതിനഞ്ച് എംഎല്‍എമാരോളം സിദ്ദുവിനെ കാണാനെത്തിയില്ല. എന്നാല്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും വന്നതോടെ സിദ്ദു രാഷ്ട്രീയ വിജയം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഇത്രയും കാലം അതിശക്തനായി നിന്നെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഒറ്റയടിക്ക് നഷ്ടമായിരിക്കുകയാണ്.

1

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

സുവര്‍ണ ക്ഷേത്രവും, ദുര്‍ഗിയാന മന്ദിറും രാംതിരാത് സ്ഥലും സിദ്ദുവിനൊപ്പമുള്ള എംഎല്‍എമാര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. സിദ്ദുവിന്റെ അമൃത്സറിലുള്ള വസതിയിലാണ് ഇവര്‍ എത്തിയത്. സിര്‍ക്കാപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ദീപീന്ദര്‍ ധില്ലണും സിദ്ദുവിന്റെ വീട്ടിലെത്തിയിരുന്നു. അമരീന്ദര്‍ സിംഗ് രാജ വാറിംഗ്. രാജ്കുമാര്‍ വെര്‍ക്ക, ഇന്ദര്‍ബീര്‍ ബൊലാരിയ, ബരീന്ദര്‍ ധില്ലണ്‍, മദന്‍ലാല്‍ ജലാപുരി, ഹര്‍മീന്ദര്‍ ഗില്‍, ഹര്‍ജോത് കമല്‍, ഹര്‍മീന്ദര്‍ ജസ്സി, ജോഗീന്ദര്‍ പാല്‍, പര്‍ഗട്ട് സിംഗ്, ഗോബായ, സുഖ്ബീന്ദര്‍ രണ്‍ധാവ എന്നീ പ്രമുഖ എംഎല്‍എമാരും സിദ്ദുവിന്റെ വീട്ടിലെത്തിയിരുന്നു.

Recommended Video

cmsvideo
Transgender activist Anannyah ends life unable to bear pain following $ex reassignment surgery

കഴിഞ്ഞ ദിവസം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ നേരത്തെ സിദ്ദുവിനെതിരെ രംഗത്ത് വന്നിരുന്നു. സിദ്ദു മാപ്പുപറയാതെ ക്യാപ്റ്റന്‍ അദ്ദേഹത്തെ കാണില്ലെന്ന് തുക്രല്‍ പറഞ്ഞു. മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രി ബ്രം മൊഹീന്ദ്ര ക്യാപ്റ്റനെ പിന്തുണച്ചിരിക്കുകയാണ്. അമരീന്ദറിമായുള്ള പ്രശ്‌നം സിദ്ദു പരിഹരിക്കുന്നത് വരെ അദ്ദേഹത്തെ കാണില്ലെന്ന് മൊഹീന്ദ്ര പറഞ്ഞു. അതേസമയം അമരീന്ദറിനോട് മാപ്പുപറയാന്‍ തന്നെ കിട്ടില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്. അദ്ദേഹത്തിന് ഒപ്പമുള്ളവരും മാപ്പുപറയേണ്ടതില്ലെന്ന നിലപാടിലാണ്.

അതേസമയം അമരീന്ദര്‍ പഞ്ചാബ് സര്‍ക്കാരിനെ കൈകാര്യം ചെയ്ത രീതിയെയാണ് വിമര്‍ശിച്ചത്. അല്ലാതെ വ്യക്തിപരമായിട്ടല്ല എന്നാണ് സിദ്ദുവിന്റെ നിലപാട്. ബാദല്‍ കുടുംബത്തിനെതിരെ അമരീന്ദര്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിമര്‍ശനമാണ്. സിദ്ദുവിന്റെ ക്യാമ്പിനോടും അമരീന്ദറിന്റെ ടീമിനോടും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനായി മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ സീറ്റ് നേടുന്നവര്‍ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനമെന്നാണ് സൂചന.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
navjot singh sidhu gaining more support in punjab congress, 62 mla's visit his home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X