അഭ്യൂഹങ്ങള്‍ക്ക് വിരാമം, നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ തന്നെ!
ബിജെപി വിട്ട മുന്‍ ക്രിക്കറ്റ് താരം നവ് ജ്യോത് സിങ് സിദ്ദുകോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിദ്ദു ഔദ്യേഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്
ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപിവിട്ട മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിദ്ദു കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിദ്ദു ഔദ്യേഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. പാര്‍ട്ടി തന്നോട് വേര്‍ തിരിവ് കാണിക്കുന്നുവെന്നാരോപിച്ച് സെപ്തംബറിലാണ് ബിജെപിയില്‍ നിന്ന് സിദ്ദു രാജിവച്ചത്.

ആവാസി പഞ്ചാബി എന്ന പേരില്‍ സിദ്ദു പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മുന്നണിയാകില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സിദ്ദു എഎപി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുകയായിരുന്നു.
സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ നവ്‌ജ്യോകൗറും മത്സരിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട 108 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ സിദ്ദുവിന്റെ പേരില്ല.
തനിക്കും ഭാര്യയ്ക്കും പുറമെ തന്റെ അടുത്ത അനുയായികള്‍ക്കും ഉള്‍പ്പെടെ അഞ്ച് സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദു രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നും പഞ്ചാബിലെ പ്രമുഖ പ്രചാരകരിലൊരാളാക്കാമെന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനത്തില്‍ സിദ്ദു വഴങ്ങിയെന്നാണ് വിവരം. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications