പഞ്ചാബില്‍ അധികാര വടംവലി തുടരുന്നു, സിദ്ദു ഹരീഷ് റാവത്തിനെ കണ്ടു, ക്യാപ്റ്റനെ വിടില്ല
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു അധ്യക്ഷനായ ശേഷം പോര് മുറുകുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ സിദ്ദു തയ്യാറായിട്ടില്ല. പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ കണ്ടിരിക്കുകയാണ് സിദ്ദു. രണ്ട് ദിവസത്ത് റാവത്ത് പഞ്ചാബിലുണ്ടാവും. എന്നാല്‍ റാവത്തിനെ തന്നെ മാറ്റണമെന്ന ആവശ്യം സിദ്ദുവിനുണ്ട്. അത് പതിയെ ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. സിദ്ദുവിന്റെ ഉപദേശകര്‍ കശ്മീരിനെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളില്‍ പല എംഎല്‍എമാര്‍ക്കും അതൃപ്തിയിലാണ്. ഇവര്‍ സിദ്ദുവിന്റെ ക്യാമ്പില്‍ നിന്ന് തന്നെ മാറിയിരിക്കുകയാണ്.
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നേരത്തെ ഹരീഷ് റാവത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്നു. ഇത് സിദ്ദു ക്യാമ്പിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ആര് പറഞ്ഞിട്ടാണ് റാവത്ത് ഇങ്ങനൊരു പരാമര്‍ശം നടത്തിയതെന്ന് സിദ്ദുവിന്റെ വിശ്വസ്തന്‍ പര്‍ഗട്ട് സിംഗ് പറഞ്ഞിരുന്നു. അമരീന്ദര്‍ വിരുദ്ധനാണ് പര്‍ഗട്ട്. തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നായിരുന്നു സിദ്ദു പറഞ്ഞത്. ഉപദേശകരെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം. ഇത് വലിയ വിവാദമായി. എന്നാല്‍ റാവത്തിനെതിരെയാണ് ഈ പരാമര്‍ശമെന്ന് പര്‍ഗട്ട് സിംഗ് ന്യായീകരിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ ഉദ്ദേശിച്ചല്ലെന്നും സിംഗ് പറഞ്ഞു.
ഇതിനിടെയാണ് സിദ്ദു റാവത്തിനെ കാണാനെത്തിയത്. വിവാദ പരാമര്‍ശം നടത്തിയ പര്‍ഗട്ട് സിംഗും ഒപ്പമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ പല വാഗ്ദാനങ്ങളും പഞ്ചാബ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പര്‍ഗട്ട് തുറന്നടിച്ചത്. അമരീന്ദര്‍ സിംഗിനെ സിദ്ദു നാളെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് പ്രതിപക്ഷത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. അമരീന്ദറിന് തന്നെയാണ് ഇപ്പോഴും സര്‍ക്കാരില്‍ ആധിപത്യമുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി അടക്കം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ ക്യാപ്റ്റനെ ചൊടിപ്പിച്ചിട്ടുണ്ട്.
55 എംഎല്‍എമാരുടെ പിന്തുണയുള്ളത് കൊണ്ട് അമരീന്ദര്‍ കരുത്തനായി തുടരുകയാണ്. പക്ഷേ ഇത്തവണ സീറ്റ് കുറയാതിരിക്കാന്‍ സിദ്ദുവിന്റെ സഹായം കൂടി അമരീന്ദറിന് ആവശ്യമാണ്. ആംആദ്മി പാര്‍ട്ടി കരുത്ത് വീണ്ടെടുത്താല്‍ അത് കോണ്‍ഗ്രസിന് വലിയ ദോഷകമാകും. കോണ്‍ഗ്രസിന്റെ അതേ വോട്ടുബാങ്കിനെയാണ് എഎപി ലക്ഷ്യമിടുന്നത്. അതേസമയം നവജ്യോത് സിദ്ദു എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തിയ ആദ്യ സംസ്ഥാന അധ്യക്ഷനാണെന്ന് റാവത്ത് പറഞ്ഞു. മറ്റുള്ളവര്‍ എവിടെയാണ് പ്രവര്‍ത്തനത്തിലെ പ്രശ്‌നമെന്ന് കണ്ടെത്തി പരിഹരിക്കണമെന്നും റാവത്ത് നിര്‍ദേശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കമ്മിറ്റികള്‍ രൂപീകരിക്കാനും റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ രാഹുലിനെ കണ്ടിട്ടാണ് റാവത്ത് പഞ്ചാബിലേക്ക് തിരിച്ചത്. ചേരി തിരിഞ്ഞുള്ള പോരില്‍ രാഹുലിന് ആശങ്കയുണ്ട്. സിദ്ദുവിന്റെ ഉപദേശകരുടെ പരാമര്‍ശം യുപിയില്‍ അടക്കം കോണ്‍ഗ്രസിന് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സിദ്ദുവിന്റെ പരസ്യമായ വെല്ലുവിളി ഹൈക്കമാന്‍ഡില്‍ ചര്‍ച്ചയായിട്ടുണ്ട്. മനീഷ് തിവാരി അടക്കമുള്ളവര്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും വിശദീകരണം തേടാഞ്ഞതെന്നും ഹൈക്കമാന്‍ഡിനോട് ചോദിച്ചിട്ടുണ്ട്. സിദ്ദുവിനോട് അച്ചടക്കം നിലനിര്‍ത്താന്‍ റാവത്ത് ആവശ്യപ്പെടുമെന്നാണ് സൂചന. ക്യാപ്റ്റനെ പുറത്താക്കാന്‍ ശ്രമിക്കുന്നവരെയും ഹൈക്കമാന്‍ഡ് ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്.
റാവത്ത് പഞ്ചാബിലെത്തുന്നതിന് മുമ്പ് തന്നെ സിദ്ദുവും സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ടാണ് അകാലിദള്‍ സര്‍ക്കാരിനെതിരെയുള്ള മയക്കുമരുന്ന് കേസുകളില്‍ ശക്തമായ നടപടി ഇല്ലാത്തതെന്ന് സിദ്ദു ചോദിച്ചു. ജനങ്ങള്‍ അകാലിദള്‍ മന്ത്രിമാര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ആറായിരം കോടിയുടെ ഭോലാ മയക്കുമരുന്ന്് റാക്കറ്റ് മുന്‍ അകാലിദള്‍ മന്ത്രിയായ ബിക്രംജിത്ത് മജീദിയക്ക് ഉണ്ടായിരുന്നുവെന്നായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യാ സഹോദരനാണ് ബിക്രംജിത്ത് മജീദിയ.












Click it and Unblock the Notifications