ഇന്ത്യയെ വിശ്വാസമില്ല, നവാസ് ഷെരീഫ് സ്വന്തം കാറില്‍ നേപ്പാളിലെത്തും
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം കാറില്‍ നേപ്പാളിലെത്തും. അടുത്ത ആഴ്ച കാണ്ഡ്മണ്ടുവില്‍ നടക്കാനിരിക്കുന്ന സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നവാസ് ഷെരീഫ് നേപ്പാളിലേയ്ക്ക് പോകുന്നത്. നേപ്പാളിലേയ്ക്ക് പോകാന്‍ ഇന്ത്യയുടെ ബുള്ളറ്റ് കാര്‍ വേണ്ടെന്നാണ് ഷെരീഫിന്റെ തീരുമാനം. പാക്കിസ്ഥാന്‍ വെടിവെപ്പില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതില്‍ ഭയന്നാണോ ഇന്ത്യയുടെ വാഹനം അദ്ദേഹം വേണ്ടെന്നുവെച്ചതെന്നറിയില്ല. ഇന്ത്യയെ ഏതായാലും ഷെരീഫിന് ഇപ്പോള്‍ വിശ്വാസമില്ല.
ഇനി ബറാക് ഒബാമയുടെ പാത പിന്തുടര്‍ന്നാണോ എന്നറിയില്ല പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം കാറില്‍ യാത്ര ചെയ്യാമെന്ന് വച്ചത്. നേപ്പാളില്‍ പോകുന്നുണ്ടെങ്കില്‍ അത് തന്റെ കാറില്‍ തന്നെയായിരിക്കുമെന്ന് ഷെരീഫ് ശാഠ്യം പിടിച്ചു. വെടിവെപ്പില്‍ ഇന്ത്യ തിരിച്ചടിച്ചതില്‍ പിണക്കമാണോ ഷെരീഫിന്. എന്തായാലും ഷെരീഫ് ഇന്ത്യയെ ഒന്നു പേടിക്കുന്നുവെന്നത് ഉറപ്പാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മല്‍ദിവ്‌സ്, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ ,പാകിസ്ഥാന്‍ തുടങ്ങിയ രാജ്യ തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയാണ് കാണ്ഡ്മണ്ടുവില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ നവാസ് മാത്രം ആണ് ഇന്ത്യന്‍ വാഹനം ഉപയോഗിക്കാന്‍ മടി കാണിച്ചിരിക്കുന്നത്.

എന്നാല്‍ ഇതില്‍ പ്രത്യേകത ഒന്നും പറയാനില്ല. നമ്മുടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഈ സാഹസം ഒരിക്കല്‍ കാണിച്ചതാണ്. ഒബാമയും സ്വന്തം കാറിലാണ് നേപ്പാളില്‍ എത്തിയതെന്ന് നേപ്പാള്‍ വിദേശകാര്യ വക്താവ് ഗംഗാ നാദ് അധികാരി പറഞ്ഞു. നവംബര്‍ 26,27 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ കശ്മീര്‍ വിഷയം ഉള്ളത് കൊണ്ടാണോ നവാസ് ഷെരീഫ് സ്വന്തം കാര്‍ ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന സംശയവും നിഴലിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന വെടിവെപ്പില്‍ 20 സാധാരണക്കാരാണ് ധാരുണമായി കൊല്ലപ്പെട്ടത്. ആയിരത്തിലധികം വീടുകള്‍ നശിക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ പോലുള്ള യുദ്ധ ഭൂമിയുടെ ധീരനായകന് ഭയം ഉണ്ടാകാന്‍ വഴിയില്ല. പേടിച്ച് ഒളിക്കുന്ന ആളെല്ല പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എന്ന് നമുക്ക് വിശ്വസിക്കാം. അല്ലെങ്കില്‍ ഇന്ത്യയെ വിശ്വസമില്ലാഞ്ഞിട്ടാവാം. എന്തായാലും ഇന്ത്യയെ പേടിച്ച് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ സ്വന്തം കാറുമായി മന്ത്രി നേപ്പാളില്‍ എത്തുന്നത് കൗതുകം തന്നെ.












Click it and Unblock the Notifications