കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഛത്തീസ്ഗഡില്‍, നക്‌സലൈറ്റുകള്‍ റോഡ് തടഞ്ഞു, പാളം തകര്‍ത്തു

Google Oneindia Malayalam News

റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡ് സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് നക്‌സലൈറ്റുകളുടെ ബന്ദ്. രണ്ട് ദിവസത്തെ ബന്ദാണ് നക്‌സലൈറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഡുകള്‍ തടഞ്ഞും തീവണ്ടിപ്പാളങ്ങള്‍ തകര്‍ത്തും ജനജീവിതം ദുസ്സഹമാക്കുകയാണ് നക്‌സലൈറ്റുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായിട്ടാണ് മോദി നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡ് സന്ദര്‍ശിക്കുന്നത്.

നേരത്തെ നക്‌സലൈറ്റുകള്‍ 400 ഗ്രാമവാസികളെ ബന്ദികളാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേന്ദ്ര മോദി റാലി നടത്തുന്ന സ്ഥലത്ത് നിന്നും 80 കിലോമീറ്റര്‍ അകലെ മരേംഗ ഗ്രാമത്തിലാണ് ഈ സംഭവം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് അധികൃതര്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ഗ്രാമവാസികള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ല. എല്ലാവരും സുരക്ഷിതരാണ്.

modi

നക്‌സലുകളുടെ സ്വാധീന കേന്ദ്രമാണ് മോദി സന്ദര്‍ശനം നടത്തുന്ന ദണ്ഡേവാഡ. സന്ദര്‍ശനം ബഹിഷ്‌കരിക്കാനാണ് നക്‌സലൈറ്റകളുടെ ആഹ്വാനം. വെള്ളിയാഴ്ച വൈകിട്ടാണ് മരങ്ങള്‍ മുറിച്ചിട്ട് നക്‌സലൈറ്റുകള്‍ റോഡ് ഗതാഗതം തടഞ്ഞത്. മോദിയുടേയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റേയും കോലം കത്തിക്കുകയും ചെയ്തു.

നേരത്തെ ദണ്ഡേവാഡയിലെത്തിയ മോദിയെ സംസ്ഥാന മുഖ്യമന്ത്രി രമണ്‍ സിംഗ് സ്വീകരിച്ചു. ദണ്ഡേവാഡയിലെത്തിയ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംസാരിച്ചു. ഈ സന്ദര്‍ശനത്തില്‍ ദണ്ഡേവാഡയിലെ ദില്‍മിലി ജില്ലയില്‍ സ്റ്റീല്‍ പ്‌ളാന്റും റാവോഘട്ടില്‍ നിന്ന് ജഗ്ദല്‍പൂരിലേക്കുള്ള 140 കിലോമീറ്റര്‍ നീളുന്ന റെയില്‍വേയുടെ രണ്ടാം ഘട്ട ലൈനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

English summary
Naxals went on rampage in several parts of Chhattisgarh's insurgency-hit Bastar region, damaging rail tracks on Kirandul-Visakhapatnam route and blocking roads, as a part of their bandh call opposing Prime Minister Narendra Modi's visit to the state on Saturday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X