Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി പോലീസ് കസ്റ്റഡി മര്‍ദനത്തിന് കൈയ്യടിച്ച് അസ്താന, 6 മാസത്തിനിടെ നിലപാട് മാറ്റം, കാരണം അറിയാം

ദില്ലി: കേരള കേഡറിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു എന്‍സി അസ്താന. കേരളത്തില്‍ വിജിലന്‍സ് മേധാവിയായി ഒക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി അദ്ദേഹം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വലിയൊരു നിലപാട് മാറ്റമാണ് അതിന് കാരണം. ആറ് മാസം മുമ്പ് പോലീസ് ഭീകരതയെ കുറിച്ച് അദ്ദേഹം ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. ഇന്ന് അതേ അസ്താന യുപി പോലീസിന്റെ ലോക്കപ്പ് മര്‍ദനത്തെ പിന്തുണച്ചിരിക്കുകയാണ്. യുപിയില്‍ കലാപം നടത്തിയവരെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസം പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെയാണ് അസ്താന പിന്തുണച്ചിരിക്കുന്നത്.

1

വളരെ മനോഹരമായ രംഗങ്ങള്‍ എന്നാണ് അസ്താന ഈ ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. യുപി പോലീസ് ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ അസ്താനയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 1986 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍സി അസ്താന. പോലീസ് നടപടിയെ പിന്തുണച്ച് രണ്ട് ഡസനോളം ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധം എല്ലാവര്‍ക്കുമുള്ള അവകാശമാണ്. എന്നാല്‍ കല്ലെറിയുന്നത് അതില്‍ വരില്ലെന്നും അസ്താന പറയുന്നു.

കല്ലെറിയുന്നവരെ പിന്തുണയ്ക്കുന്ന നിയമമില്ല. ഇത്തരം അപകടകരമായ സമരങ്ങളില്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും എന്തിനേറെ വെടിവെക്കാന്‍ വരെ പോലീസിന് അധികാരമുണ്ടെന്നും അസ്താന വ്യക്തമാക്കുന്നു. എന്നാല്‍ എന്തുകൊണ്ട് അസ്താന നിലപാട് മാറ്റി എന്നത് അജ്ഞാതമാണ്. എന്നാല്‍ രാജ്യത്ത് നടക്കുന്ന കലാപങ്ങളില്‍ ചില നിര്‍ണായക വിവരങ്ങള്‍ അസ്താനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തെ മോശക്കാരായി കാണിക്കാനുള്ള ഒരു ഗൂഢാലോചന തന്നെ ഈ സമരങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അസ്താന പറയുന്നു. പ്രവാചക വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സമരം പിന്നീട് സംഘര്‍ഷത്തിലേക്ക് നീണ്ടിരുന്നു.

ഡിസംബര്‍ 2021ല്‍ അസ്താന ദി വയറില്‍ എഴുതിയ ഒരു ലേഖനത്തിലാണ് പോലീസ് മര്‍ദനത്തെ എതിര്‍ത്തത്. പോലീസ് മര്‍ദനങ്ങള്‍ ഇന്ത്യയില്‍ അവസാനിച്ച് കൊണ്ടിരിക്കുകയാണെന്നും, പോലീസ് ജോലിക്ക് ആവശ്യമില്ലാത്തതാണ് അക്കാര്യങ്ങളെന്നും അസ്താന പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുപി ഡിജിപി ഡിഎസ് ചൗഹാനെ അസ്താന അഭിനന്ദിച്ചിരുന്നു. പോലീസ് നടപടിയിലായിരുന്നു അഭിനന്ദനം. ഇത്തരം നടപടികളിലൂടെ കലാപകാരികളെയും അവരെ പിന്തുണയ്ക്കുന്നവരെ അഴിക്കുള്ളിലാക്കാന്‍ സാധിക്കും. ദൃഢനിശ്ചയമില്ലാത്ത മുന്‍ നടപടികള്‍ ഇവര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കിയിരുന്നുവെന്ന് അസ്താന പറഞ്ഞു.

നേരത്തെ പല ഘട്ടങ്ങളിലായി അസ്താന യുപി പോലീസിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണച്ചിട്ടുണ്ട്. മഹാരാജാവ് എന്നാണ് യോഗിയെ അസ്താന വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ കൂട്ടിക്കൊടുപ്പുകാരായിട്ടും, വിഡ്ഢികളായിട്ടും, കഴുതകളായിട്ടുമാണ് അസ്താന വിശേഷിപ്പിച്ചത്. അതേസമയം അസ്താനയ്‌ക്കെതിരെ കടുത്ത വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. കസ്റ്റഡി മര്‍ദനം ആഘോഷിക്കപ്പെടേണ്ടതല്ലെന്ന് സീനിയര്‍ ഐപിഎഎസ് ഓഫീസര്‍ അരുണ്‍ ബോത്ര പറഞ്ഞു. യുപിയിലേത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. കുറ്റകൃത്യവുമാണ്. അസ്താന അതിനെ പുകഴ്ത്തരുതെന്നും ബോത്ര നിര്‍ദേശിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് മായാറാം അസ്താനയെ വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+