കർണാടകയിൽ ബിജെപിയെ കോൺഗ്രസ് വീഴ്ത്തുമോ? ശരദ് പവാറിന്റെ പ്രവചനം ഇങ്ങനെ
ദില്ലി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയപ്രതീക്ഷയാണ് ഉളളത്. സര്‍വ്വേകള്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യത തളളിക്കളയുന്നില്ല എന്നതും പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. അതിനിടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസിന് വലിയ സാധ്യതയാണ് ഉളളതെന്ന് ശരദ് പവാര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനോട് ചേര്‍ത്ത് കര്‍ണാടക തിരഞ്ഞെടുപ്പിനെ കാണാനാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പുകളും ദേശീയ തിരഞ്ഞെടുപ്പും വേറെയാണ്.

തിരഞ്ഞെടുപ്പുകള്‍ രണ്ട് തരത്തിലാണ് ഉളളത്, കേന്ദ്രത്തിലെ സര്‍ക്കാരിനെ തിരഞ്ഞടുക്കാനുളള പൊതുതിരഞ്ഞെടുപ്പും സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുളള നിയമസഭാ തിരഞ്ഞെടുപ്പുകളും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ മറ്റൊരു ഗെയിം ആണെന്നാണ് തന്റെ അഭിപ്രായം, ശരദ് പവാര്‍ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബിജെപി സര്‍ക്കാരുകളല്ല കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിജയിക്കും, പവാര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അതല്ല അവസ്ഥയെന്ന് പവാര്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. കമല്‍നാഥ് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് ഉണ്ടായത്. രാജസ്ഥാനിലും ദില്ലിയിലും പഞ്ചാബിലും പശ്ചിമ ബംഗാളിലും അടക്കം നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപി ഇതര സര്‍ക്കാരുകളാണ് എന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ശരദ് പവാര്‍ പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് എന്തെങ്കിലും കാര്യമായി ചെയ്യേണ്ടതുണ്ടെന്ന് പവാര്‍ പറഞ്ഞു. അല്ലെങ്കില്‍ ബിജെപിയെ 2024ല്‍ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടാകും. പ്രതിപക്ഷം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു കാര്യവും ഉണ്ടാകില്ലെന്നും പവാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications