കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ഭരണ വിരുദ്ധ വികാരത്തില്‍ ഇടറി എന്‍ഡിഎ​; പ്രതീക്ഷ വര്‍ധിപ്പിച്ച് മഹാസഖ്യം

Google Oneindia Malayalam News

പാട്ന: ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യം. 15 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന നിതീഷ് കുമാറിനെതിരായ വികാരം പല മേഖലകളില്‍ നിന്നും ശക്തമാണ്. തേജസ്വി യാദവിന്‍റെ റാലികളിൽ കാണുന്ന ജനക്കൂട്ടം എൻ‌ഡി‌എയെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഈ ജനക്കൂട്ടം പ്രതിപക്ഷ സഖ്യത്തില്‍ വോട്ടായി മാറിയാല്‍ ബിഹാറില്‍ ഭരണമാറ്റം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്

ഇരട്ട ഭരണ വിരുദ്ധതയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേതാവിനോടോ മുഖ്യമന്ത്രിയോടോ മാത്രമല്ല, പ്രാദേശിക എം‌എൽ‌എയോടും ജനങ്ങളുടെ എതിര്‍ വികാരത്തെയാണ് ഇരട്ട ഭരണ വിരുദ്ധത എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. നിതീഷ് കുമാർ സർക്കാരിന്റെ പ്രകടനത്തിൽ ആളുകൾ അതൃപ്തരാണെന്നാണ് പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്.

bihar

അദ്ദേഹത്തിന്റെ ജനപ്രീതി റേറ്റിംഗുകൾ (മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യമായത്) 2015 മുതൽ 10 ശതമാനം പോയിൻറ് കുറഞ്ഞു. ലോക്നിറ്റി-സി‌എസ്‌ഡി‌എസ് സർവേയിൽ 34% വോട്ടർമാർ സംസ്ഥാനത്ത് ഒരു പുതിയ നേതാവിനെ ആഗ്രഹിക്കുന്നവരാണ്. ബിഹാറിലെ ഭരണം ബിജെപി ഏറ്റെടുക്കണമെന്ന് പാര്‍ട്ടി അനുയായികളുടേയും ആവശ്യം ഇതോട് ചേര്‍ത്തു വായിക്കണം. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം ബിജെപി-എൽജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് ചിരാഗ് പാസ്വാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

യുഡിഎഫ് വിടാന്‍ ഇനിയും പാര്‍ട്ടികളും നേതാക്കളും? ഇടനിലക്കാരനായി ജോസ് കെ മാണിയുഡിഎഫ് വിടാന്‍ ഇനിയും പാര്‍ട്ടികളും നേതാക്കളും? ഇടനിലക്കാരനായി ജോസ് കെ മാണി

ജെഡിയു എം‌എൽ‌എമാരിൽ 75 ശതമാനവും ബിജെപി എം‌എൽ‌എമാരിൽ 50 ശതമാനവും അവരുടെ രണ്ടാമതോ മൂന്നാമതോ ആയോ ടേമില്‍ നിന്നു കൊണ്ടാണ് ഇപ്പോള്‍ ജനവിധി തേടുന്നത്. ഇത് ഭരണ വിരുദ്ധ വികാരത്തില്‍ നിര്‍ണ്ണായകമാണ്. അതേസമയം മറുപക്ഷത്ത് എല്‍ജെഡിയില്‍ ഇത് രണ്ടാം ടേമില്‍ നിന്നുകൊണ്ട് ജനവിധി തേടുന്നവര്‍ 16 ശതമാനം മാത്രമാണ്. കാര്‍ഷിക ബില്‍ അടക്കുമുള്ള സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരായി ഉയരുന്ന ഭരണ വിരുദ്ധ വികാരങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് മഹാസഖ്യത്തിന് പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നത് വ്യക്തമാണ്.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നത്: മായാവതിബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നത്: മായാവതി

English summary
NDA stumbles on anti-government sentiment in Bihar; The grand alliance raised hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X