കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും

Google Oneindia Malayalam News

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2019-20) ജിഡിപിയില്‍ 7ശതമാനം വളര്‍ച്ച രാജ്യം പ്രതീക്ഷിക്കുന്നുവെന്നാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമാന്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.5 ശതമാനം ആണെന്നിരിക്കെ 7 ശതമാനം എന്നത് പര്യാപ്തമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ മറികടക്കാന്‍ ഉപഭോക്തൃ വിശ്വാസം തിരികെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

<strong> സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു; ജിഡിപിയില് ലക്ഷ്യമിടുന്നത് 7% വളര്‍ച്ച</strong> സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു; ജിഡിപിയില് ലക്ഷ്യമിടുന്നത് 7% വളര്‍ച്ച

2025ൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യൻ ആകണമെങ്കിൽ ജിഡിപി ഒരോ വര്‍ഷവും എട്ട് ശതമാനം നേട്ടം കൈവരിക്കേണ്ടതുണ്ട്. സാമ്പത്തിക സര്‍വ്വേയില്‍ പ്രധാനമായും ഉന്നല്‍ നില്‍കിയിരിക്കുന്നതും 5 ട്രില്യന്‍ നേട്ടത്തിനാണ്. എന്നാല്‍ ഓഹരിവിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തതും സെൻസെക്സ് ദിവസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് അല്പം പിന്നോട്ട് പോയതും തിരിച്ചടിയാണ്. മന്ദഗതിയിലായി, തൊഴിലില്ലായ്മ ഉയർന്നു, കോർപ്പറേറ്റ് വരുമാനം നിരാശാജനകമാണ്, സ്വകാര്യമേഖലയിലെ നിക്ഷേപം നടക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.

 nirmal

ഉപഭോക്തൃ വിശ്വാസം തിരികെ കൊണ്ടുവരണമെങ്കില്‍ സർക്കാർ ചെലവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ധനക്കമ്മി ഉയർന്ന തോതിൽ നില്‍ക്കുന്ന സാഹചര്യത്തില്‍, അത് എങ്ങനെ സാധ്യമാകുമെന്ന സശയവും നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക മേഖല സാമ്പത്തികമായ പ്രയോജനങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വ്യക്തിഗത നികുതിദായകര്‍ കൂടുതല്‍ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

<strong> 1000 വീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ്; 500 വീടെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രമം</strong> 1000 വീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ്; 500 വീടെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രമം

ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ കൂടുതല്‍ ആനുകൂല്യങ്ങളും വന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മറുവശത്ത് പണലഭ്യത പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പാക്കേണ്ടതുമുണ്ട്.

English summary
Need to unleash animal spirits, suggest economic survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X