കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സ്വന്തം സഹോദരിയും ഭര്‍ത്താവും എത്തും; കുരുക്ക് മുറുകും

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ കുരുക്ക് മുറുകുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ നീരവ് മോദിക്കെതിരെ സാക്ഷി പറയാന്‍ സഹോദരിയും ഭര്‍ത്താവും എത്തുന്നു. ഇവര്‍ നേരത്തെ മാപ്പപേക്ഷയുമായി പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കുകയായിരുന്നു.

nirav

നീരവ് മോദിയില്‍ നിന്ന് അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഇടപാടുകള്‍ക്കും പ്രസക്തമായ സുപ്രധാനവും പ്രധാനപ്പെട്ടതുമായ തെളിവുകള്‍ നല്‍കാമെന്നും പറഞ്ഞാണ് സഹോദരി പൂര്‍വി മേത്തയും ഭര്‍ത്താവ് മിയാങ്ക് മേത്തയും കോടതിയില്‍ അപേക്ഷ നല്‍കിയത്. മേഹ്തയുടെ അപേക്ഷ സ്വീകരിച്ച കോടതി അവര്‍ക്ക് ഇന്ത്യയില്‍ എത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചു.

പൂര്‍വി മേഹ്തയ്‌ക്കെതിരെ നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മാപ്പ് സാക്ഷിയാക്കണമെന്ന് ചൂണ്ടിക്കാണിച്ച് സ്‌പെഷ്യല്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കോടതിയെ സമീപിച്ചിരുന്നു. നീരവ് മോദി തട്ടിപ്പിലൂടെ സമ്പാദിച്ച പണം പൂര്‍വി ഡയറക്ടറായ ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേക്കാണ് കൈമാറ്റം ചെയ്തത്. എന്നാല്‍ ഈ ഇടപാടുകളെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പൂര്‍വി പറയുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതിയാണ് നീരവ് മോദി. കേസില്‍ സിബിഐ അന്വേഷണം തുടങ്ങും മുന്‍പ് 2018 ജനവരിയില്‍ ഇരുവരും രാജ്യം വിടുകയായിരുന്നു. പിന്നാലെ മുംബൈ പ്രത്യേക കോടതി മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2018 ലെ ഫ്യുജിറ്റീവ് ഇക്‌ണോമിക്‌സ് ഒഫെന്റേഴ്‌സ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. നീരവ് മോദിക്കൊപ്പം ബന്ധുവായ മെഹുല്‍ ചോക്‌സിക്കും തട്ടിപ്പില്‍ പങ്കുണ്ടായിരുന്നു.

 പക്ഷിപ്പനി: രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങൾ, കേരളത്തിൽ നാലിടത്തും അതിതീവ്ര വ്യാപനം, കൺട്രോൾ റൂമുകൾ തുറന്നു!! പക്ഷിപ്പനി: രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങൾ, കേരളത്തിൽ നാലിടത്തും അതിതീവ്ര വ്യാപനം, കൺട്രോൾ റൂമുകൾ തുറന്നു!!

നിതീഷ് ഒരുക്കുന്നു ദേശീയ സഖ്യം, 28 ഇടത്ത് മിഷന്‍ 2024, തടസ്സം നില്‍ക്കുന്നത് രാഹുലും കോണ്‍ഗ്രസും!!നിതീഷ് ഒരുക്കുന്നു ദേശീയ സഖ്യം, 28 ഇടത്ത് മിഷന്‍ 2024, തടസ്സം നില്‍ക്കുന്നത് രാഹുലും കോണ്‍ഗ്രസും!!

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Neerav modis's sister will come to testify against him; special court allowed grant of pardon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X