Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ്: 1563 പേരുടെ ഫലം റദ്ദാക്കും; വീണ്ടും പരീക്ഷ നടത്താമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) മതിയായ സമയം ലഭിക്കാത്തതിന് 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കും എന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ പ്രക്രിയയില്‍ അന്യായമായ മാര്‍ഗങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

ഈ 1563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള ഓപ്ഷന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. പരീക്ഷാ പ്രക്രിയയില്‍ നീതിയും സത്യസന്ധതയും ഉറപ്പാക്കാനാണ് നീക്കം. പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും കേന്ദ്രം കോടതിയില്‍ വിശദമാക്കി. 'ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജൂണ്‍ 10, 11, 12 തീയതികളില്‍ യോഗം ചേര്‍ന്നു. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍കാര്‍ഡുകള്‍ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുകയും ചെയ്യും', കേന്ദ്രം പറഞ്ഞു.

NEET Exam

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് മുന്‍പ് ലഭിച്ച യഥാര്‍ഥ മാര്‍ക്ക് സ്വീകരിക്കാവുന്നതാണ്. പുനഃപരീക്ഷ വേണ്ടെന്നു വിദ്യാര്‍ഥികള്‍ തീരുമാനിച്ചാല്‍ മേയ് 5 ന് നടന്ന നീറ്റ്-യുജി പരീക്ഷയില്‍ ലഭിച്ച യഥാര്‍ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ, നീറ്റ്-യുജി 2024 ന്റെ കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കേണ്ടതില്ലെന്ന തീരുമാനം സുപ്രീം കോടതി വീണ്ടും സ്ഥിരീകരിച്ചു.

കൗണ്‍സിലിംഗ് ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരും. തടസങ്ങളൊന്നും ഉണ്ടാകില്ല. പരീക്ഷ തുടരുകയാണെങ്കില്‍ മറ്റെല്ലാം അതുപോലെ തന്നെ തുടരും. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും സുപ്രീം കോടതി പറഞ്ഞു. പുനഃപരീക്ഷ ജൂണ്‍ 23-നും ഫലം ജൂണ്‍ 30-നും പ്രഖ്യാപിക്കും. എംബിബിഎസ്, ബിഡിഎസ്, മറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ജൂലൈ 6 ന് ആരംഭിക്കും എന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ പസിദ്ധീകരിക്കുമെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) അറിയിച്ചിരിക്കുന്നത്. പരീക്ഷക്ക് മുഴുവന്‍ സമയവും ലഭിച്ചില്ലെന്ന് കാണിച്ച് മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ ആറ് കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതികളെ സമീപിച്ചിരുന്നു.

ഇത് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങളിലെ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം ക്രമക്കേടുകളുടെ പേരില്‍ നീറ്റ്-യുജി 2024 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും ജൂലൈ 8 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+