കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിന്‍ പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ ബുക്കിംഗിന് പുതിയ സുരക്ഷാ കോഡ്, വിവരങ്ങള്‍ അറിയാം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിന്‍ പോര്‍ട്ടലില്‍ പുതിയൊരു സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റായി ലഭിക്കുന്നത് ഒഴിവാക്കാനും, തട്ടിപ്പുകാരെ തെറ്റിദ്ധരിപ്പിക്കുന്നവരെയും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. നാല് അക്കത്തിലുള്ള സുരക്ഷാ കോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. വാക്‌സിനേഷനായി ബുക്ക് ചെയ്യുമ്പോള്‍ ഈ നാലംഗ സുരക്ഷാ കോഡ് ലഭിക്കും. നിങ്ങളുടെ മൊബൈലിലേക്ക് എസ്എംഎസ് ആയിട്ടായിരിക്കും വരിക. വാക്‌സിനേഷന്‍ സെന്ററില്‍ വെച്ച് ഇത് പരിശോധിച്ച ശേഷമാണ് ഇനി വാക്‌സിന്‍ നല്‍കുക.

1

വാക്‌സിന്‍ സ്ലോട്ട് എങ്ങനെ കൊവിന്‍ ആപ്പില്‍ ബുക്ക് ചെയ്യാം

പുതിയ അപ്‌ഡേറ്റ് പ്രകാരം ഇത്തരത്തിലാണ് വാക്‌സിനേഷന്‍ ബുക്കിംഗ് ചെയ്യേണ്ടത്

1)കൊവിന്‍ വെബ്‌സൈറ്റിലോ, ആരോഗ്യ സേതുവിന്റെ ആപ്പിലെ വാക്‌സിനേഷന്‍ സെക്ഷനിലോ പരിശോധിക്കുക

2) ഈ സെക്ഷനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. ഉടന്‍ തന്നെ രജിസ്‌ട്രേഷനായുള്ള ഒടിപി ലഭിക്കും. ഇനി നിങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ സൈന്‍ ഇന്‍ ചെയ്യുക.

3) സൈന്‍ ഇന്‍ ചെയ്ത് കഴിഞ്ഞാല്‍, സംസ്ഥാനം ഏതാണെന്നും, ജില്ല ഏതാണെന്നും രേഖപ്പെടുത്തുക.

4) നിങ്ങളുടെ സമീപമുള്ള വാക്‌സിനേഷന്‍ സെന്ററിനെയും അവിടെയുള്ള പിന്‍ നമ്പറിനെയും കുറിച്ച് അറിയുമെങ്കില്‍, നിങ്ങള്‍ക്ക് അത് സെര്‍ച്ച് ചെയ്ത് നോക്കാം.

5)ഇവിടെ നിങ്ങള്‍ക്ക് സമീപമുള്ള വാക്‌സിനേഷനുകളെ കുറിച്ചും, അവിടെ ലഭ്യമായ സ്ലോട്ടുകളെ കുറിച്ചും അറിയാം.

6) പച്ച സ്ലോട്ടില്‍ ക്ലിക്ക് ചെയ്യുക, ഒരു സമയം സെലക്ട് ചെയ്യുക, അതോടൊപ്പം വാക്‌സിനേഷന്‍ സെന്ററും ക്ലിക്ക് ചെയ്ത്, ബുക്കിംഗ് കണ്‍ഫേം ചെയ്യുക.

7) ബുക്കിംഗ് കണ്‍ഫേമായാല്‍ നിങ്ങള്‍ക്ക് നാല് ഡിജിറ്റുള്ള സുരക്ഷാ കോഡ് മൊബൈല്‍ ഇന്‍ബോക്‌സില്‍ ലഭിക്കും.

8) അടുത്ത ദിവസം ഈ നാല് അക്ക സുരക്ഷാ കോഡുമായി എത്തി വാക്‌സിനേഷന്‍ ചെയ്യുക

9) വാക്‌സിനേഷന്‍ കഴിഞ്ഞാല്‍, കൊവിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ഇവിടെ നിന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

എങ്ങനെ ഉപകാരപ്പെടും

ഈ നാല് അക്ക സുരക്ഷാ കോഡ് വാക്‌സിനേഷന്‍ സെന്ററില്‍ കിട്ടിയാല്‍ മാത്രമേ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുള്ള അപാകതകള്‍ ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം കൊവിന്‍ പോര്‍ട്ടല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഇത് പിഴവാണ്. വാക്‌സിന്‍ ലഭിക്കുന്നത് മുമ്പാണിത്. പുതിയ സുരക്ഷാ കോഡ് വരുന്നതോടെ വാക്‌സിനേഷന്‍ സെന്ററില്‍ നേരിട്ട് ഈ വ്യക്തി ഹാജരായി ലഭിച്ചെന്ന് ഉറപ്പുവരുത്തും.

ഈ നാലക്ക സുരക്ഷാ കോഡ് കാരണം വാക്‌സിനേഷന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ തടയാന്‍ ലക്ഷ്യമിട്ടുള്ളത്. ഈ നാലംഗ മ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് ചെയ്തും നല്‍കും. അതിലൂടെ ആധികാരികത തിരിച്ചറിയാനും വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് അറിയാം.

English summary
new 4 digit security code to book vaccination slot in cowin app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X