Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കോണ്‍ഗ്രസിന് പുത്തനുണർവ്; പാർട്ടിയില്‍ ചേർന്ന് കർഷക സമര നേതാവ് ഉള്‍പ്പടേയുള്ളവർ

ലഖ്‌നൗ: 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. വിവിധ തളങ്ങളിലായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച പാര്‍ട്ടി മറ്റ് കക്ഷികളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വിഐപി) മുതിര്‍ന്ന നേതാവായ ചൗധരി ലൗതന്‍ റാം നിഷാദ് ഉള്‍പ്പടേയുള്ളയുള്ളവരാണ് കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. പാർട്ടിവിട്ടതിന് പിന്നലെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ലൗതന്‍ റാം നിഷാദ് ആരോപിച്ചു.

ലൗതന്‍ റാം നിഷാദിനെ കൂടാതെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രസിഡന്റ്

ലൗതന്‍ റാം നിഷാദിനെ കൂടാതെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സൽമാൻ ഇംതിയാസും വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഉള്‍പ്പടേയുള്ളവർ പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങിലായിരുന്നു നേതാക്കള്‍ക്കുള്ള സ്വീകരണം. സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഭാരതീയ കിസാൻ യൂണിയൻ ദേശീയ സെക്രട്ടറി അനിൽ ദലാന,

ഭാരതീയ കിസാൻ യൂണിയൻ ദേശീയ സെക്രട്ടറി അനിൽ ദലാന, സുഹെൽദിയോ ഭാരതീയ സമാജ് പാർട്ടി (എ സ്ബി എ സ്പി) നേതാവ് പുനീത് പഥക്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് സീമാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം നീലം എന്നിവരും ഭൂപേഷ് ബാഗേലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. കിഴക്കൻ യുപിയിൽ നിന്നുള്ള മുൻ യുപി മന്ത്രി ബച്ചാ പതക്കിന്റെ മകനാണ് പഥക്.

നേതാക്കളുടെ സ്വീകണച്ചടങ്ങില്‍ വെച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി യുപി കോൺഗ്രസിന്റെ അംഗത്വ

നേതാക്കളുടെ സ്വീകണച്ചടങ്ങില്‍ വെച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി യുപി കോൺഗ്രസിന്റെ അംഗത്വ വിതരണവും ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ഒരു കോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് യുപിയിലെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഏക് പരിവാർ സദസ്യ ചാർ (ഒരു കുടുംബം) എന്ന മുദ്രാവാക്യവുമായാണ് യുപി കോണ്‍ഗ്രസ് അംഗത്വ വിതരണം ആരംഭിച്ചിരിക്കുന്നത്.

ഭരണഘടനാ ദിനമായ ഇന്ന് കോൺഗ്രസിന്റെ അംഗത്വ ഡ്രൈവ് ആരംഭിച്ചതായും

ഭരണഘടനാ ദിനമായ ഇന്ന് കോൺഗ്രസിന്റെ അംഗത്വ വിതരണം ആരംഭിച്ചതായും ഈ വർഷം ഡിസംബർ 10 വരെ 15 ദിവസം ഇത് നീണ്ടുനില്‍ക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബാഗേൽ പറഞ്ഞു. ഈ കാമ്പയിന് കീഴിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും ന്യായ് പഞ്ചായത്തുകളിലും വാർഡുകളിലും പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി അഞ്ച് അംഗങ്ങളുടെ ഒരു ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അംഗത്വ വിതരണത്തിനായി പാർട്ടി ഒരു ടെലിഫോൺ നമ്പറും പുറത്തിറക്കി

അംഗത്വ വിതരണത്തിനായി പാർട്ടി ഒരു ടെലിഫോൺ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഒരു മിസ്ഡ് കോൾ നല്‍കുന്നവരെ കോൺഗ്രസ് അംഗമായി ചേർക്കും. അംഗത്വത്തിനായി രൂപീകരിക്കുന്ന ഓരോ ടീമും ഓരോ ദിവസവും കുറഞ്ഞത് 25 പുതിയ അംഗങ്ങളെ ചേർക്കാനാണ് നിർദേശം. ഇത്തരത്തില്‍ 23000 ടീമുകളെയാണ് സംസ്ഥാനത്തുടനീളം രൂപീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
    പുതിയ അംഗങ്ങളെ ചേർക്കുന്നതിന് മാർക്കറ്റുകൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ

    പുതിയ അംഗങ്ങളെ ചേർക്കുന്നതിന് മാർക്കറ്റുകൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ ആരംഭിക്കുമെന്ന് യുപി കോൺഗ്രസ് മീഡിയ കൺവീനർ ലാലൻ കുമാർ അറിയിച്ചു. കോൺഗ്രസ് അംഗത്വത്തിനായി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളേജുകളിലും സർവകലാശാലകളിലും പ്രത്യേക ക്യാമ്പുകളും ആരംഭിക്കും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+