Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പറയില്‍ വളര്‍ത്തു നായ്ക്കളെ അനുവദിച്ചില്ല കൊച്ചിക്കാരിയായ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയി

ബെംഗളൂരു: തന്റെ അരുമയായ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കിടക്കാന്‍ അനുവദിയ്ക്കാത്തതിനെത്തുടര്‍ന്ന് മലയാളി യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി. ബെഗംളൂരുവിലാണ് സംഭവം. കൊച്ചിക്കാരിയായ യുവതിയാണ് വളര്‍ത്തുമൃഗങ്ങളെ ഒപ്പം താമസിപ്പിയ്ക്കാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതോടെ വീട് വിട്ടിറങ്ങിയത്.

ടെക്കിയായ യുവാവിനെ വിവാഹം കഴിച്ചാണ് 24കാരിയായ പെണ്‍കുട്ടി ബെംഗളൂരുവിലെ താമസസ്ഥലത്ത് എത്തുന്നത്. ഭര്‍തൃ ഗൃഹത്തില്‍ എത്തിയ യുവതി തന്റെ രണ്ട് വളര്‍ത്തു നായ്ക്കളേയും ഒപ്പം കൂട്ടി. ഇത് താത്ക്കാലിക മാത്രമായിരിയ്ക്കുമെന്നാണ് ഭര്‍ത്താവും വീട്ടുകാരും കരുതിയത്. എന്നാല്‍ വളര്‍ത്തു നായ്ക്കളെ തിരിച്ചയക്കാനോ കൂട്ടിലടയ്ക്കാനോ യുവതി തയ്യാറായില്ല.മാത്രമല്ല യുവതിയ്ക്കും ഭര്‍ത്താവിനുമൊപ്പം ബെഡ്‌റൂമിലായി നായ്ക്കളുടേയും കിടപ്പ്. ഇതിനെ ഭര്‍ത്താവ് എതിര്‍ത്തതോടെ വഴക്കായി. ഒടുവില്‍ രണ്ട് പേരും അകലുകയും ചെയ്തു...

കിടപ്പ്

കിടപ്പ്

നായ്ക്കള്‍ക്കൊപ്പമായിരുന്നു യുവതി കിടന്നുറങ്ങിയിരുന്നതും

സ്നേഹം

സ്നേഹം

വളര്‍ത്തു നായ്ക്കളുടെ സ്‌നേഹം ഉടമയായ യുവതിയോട് മാത്രമായിരുന്നു. ഭര്‍തൃ വീട്ടുകാര്‍ക്ക് ശരിയ്ക്കും നായകള്‍ ശല്യമായി തുടങ്ങി. അവയെ സ്വന്തം വീട്ടിലേയ്ക്ക് അയക്കാന്‍ യുവതിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും തയ്യാറിയില്ല.

വിവാഹം

വിവാഹം

2014 ജനവരിയിലായിരുന്നു യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞിട്ടും വളര്‍ത്ത് നായ സ്‌നേഹം മൂലം ഭാര്യയുമൊത്തുള്ള ഒരു സ്വകാര്യ നിമിഷം പോലും തന്റെ ജീവിത്തില്‍ ഇല്ലായിരുന്നുവെന്ന് ഭര്‍ത്താവ്.

പട്ടി മതി ഭര്‍ത്താവ് വേണ്ട

പട്ടി മതി ഭര്‍ത്താവ് വേണ്ട

ഒടുവില്‍ പൊലീസിലും മറ്റ് കൗണ്‍സിലിംഗ് വിദഗ്ദരിലേയ്ക്കും വരെ പ്രശ്‌നങ്ങള്‍ എത്തി. എന്നിട്ടെന്താ ഏറ്റവും ഒടുവില്‍ വളരെ നിര്‍ണായകമായ നിമിഷത്തില്‍ ഭര്‍ത്താവ് വേണോ വളര്‍ത്താവ് നായ്ക്കള്‍ വേണോ എന്ന ചോദ്യത്തിന് വളര്‍ത്ത് നായ്ക്കള്‍ മതി എന്ന് വളരെ കൂളായി പറയുകയും അവയ്‌ക്കൊപ്പം ഭര്‍തൃഗൃഹം ഉപേക്ഷിച്ച് പോവുകയുമായിരുന്നു യുവതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+