Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സംയുക്ത സൈനിക മേധാവിയുടെ നിയമനം ഉടനുണ്ടാകും: രാജ്‌നാഥ് സിംഗ്

ദില്ലി: സംയുക്ത സൈനിക മേധാവിയുടെ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) നിയമനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2021 ഡിസംബറിൽ ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ആറ് മാസത്തിന് ശേഷമാണ് ഇത്തരമൊരു പ്രസ്താവന കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം പ്രകാരം 62 വയസ്സിന് താഴെയുള്ള ലെഫ്റ്റ്നന്റ് ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരെയും ഇനി മുതൽ സിഡിഎസ് ആയി നിയമിക്കാം. ത്രീ സ്റ്റാർ/ ഫോർ സ്റ്റാർ പദവികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പദവിയിലേക്ക് പരിഗണിക്കാം.

അടുത്തിടെ വിരമിച്ച സർവീസ് മേധാവികളെ പരിഗണിക്കില്ലെന്നാണ് പുതിയ ചട്ടം. പുതിയ സി ഡി എസ് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഭേദഗതികൾ സൂചിപ്പിക്കുന്നു. എന്നാൽ പുതിയ ചട്ടം അനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിരമിച്ചവരുൾപ്പെടെ മൂന്ന് സർവീസുകളിലെ എല്ലാ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഓഫീസർമാർക്കും പരിഗണനയ്ക്ക് അർഹതയുണ്ട്. സർവീസ് മേധാവികൾ 62-ാം വയസ്സിൽ വിരമിക്കുന്നതിനാൽ, 2021 സെപ്തംബർ മുതൽ തുടർച്ചയായി വിരമിച്ച മൂന്ന് സർവീസ് മേധാവികളെ ഒഴിവാക്കിയിട്ടുമുണ്ട്.

rajnath-singh

ആദ്യത്തെ സിഡിഎസായ ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നടന്ന ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുകയായിരുന്നു. 2019 ഡിസംബർ 31-ന് നിയമിതനായ അദ്ദേഹത്തിന് ഈ വർഷം അവസാനം വരെ മൂന്ന് വർഷത്തെ കാലാവധിയുണ്ടായിരുന്നു. സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ പുതിയ പദവി സൃഷ്ടിച്ചത്.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+